AsiaLatest NewsNewsInternational

‘സ്കൂളുകൾ തുറന്ന് നൽകൂ, ഞങ്ങൾക്ക് പഠിക്കണം‘: താലിബാനോട് ആവശ്യപ്പെട്ട് അഫ്ഗാൻ പെൺകുട്ടികൾ

പെൺകുട്ടികൾ പഠിക്കുന്ന സ്കൂളുകൾ തുറക്കാൻ നടപടിയില്ല

കാബൂൾ: താലിബാൻ ഭരണത്തിന് കീഴിൽ ഭാവി അവതാളത്തിലായ പെൺകുട്ടികൾ തങ്ങൾക്ക് പഠിക്കാൻ സ്കൂളുകൾ തുറന്നു നൽകണമെന്ന ആവശ്യവുമായി അഫ്ഗാൻ ഭരണാധികാരികൾക്ക് മുന്നിൽ. ഇവർക്ക് പിന്തുണയുമായി മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തി. അഫ്ഗാനിസ്ഥാനിലെ ചില സ്കൂളുകളോട് ഭരണാധികാരികൾ വിവേചനം കാണിക്കുന്നതായി ഇവർ ചൂണ്ടിക്കാട്ടുന്നു.

Also Read:ആഴ്ചയിലെ ഓരോ ദിവസവും ആരാധിക്കേണ്ട ദേവീ-ദേവന്‍മാര്‍ : അറിയാം ഈ പ്രാർത്ഥനകളും വസ്തുതകളും

അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിൽ ഏഴിടത്ത് മാത്രമാണ് പെൺകുട്ടികൾക്ക് സ്കൂളിൽ പോകാൻ താലിബാൻ അനുവാദം നൽകിയിരിക്കുന്നത്. എന്നാൽ രാജ്യത്തെ എഴുപത്തിയഞ്ച് ശതമാനം പെൺകുട്ടികൾക്കും സ്കൂളിൽ പോകാൻ അനുവാദം നൽകിക്കഴിഞ്ഞതായാണ് താലിബാൻ അവകാശപ്പെടുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ അധികാരം ഏറ്റെടുത്ത ശേഷം താലിബാൻ അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികൾ പഠിക്കുന്ന ആയിരക്കണക്കിന് സ്കൂളുകൾ പൂട്ടിയത് വിവാദമായിരുന്നു.

അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്തതോടെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. നേരത്തെ, രാജ്യത്തെ സെക്കൻഡറി സ്കൂളുകൾ തുറക്കാൻ താലിബാൻ അനുവാദം നൽകിയിരുന്നു. എന്നാൽ പെൺകുട്ടികൾ സ്കൂളിൽ പോകുന്നതുമായി ബന്ധപ്പെട്ട് അനുകൂലമായി യാതൊരു നടപടികളും ഇതുവരെ താലിബാന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഏഴു മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിലെ പെൺകുട്ടികൾക്ക് സ്കൂളിൽ പോകാനുള്ള നിരോധനം രാജ്യത്ത് തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button