ThrissurLatest NewsKeralaNattuvarthaNews

ജീവനൊടുക്കാന്‍ ശ്രമിച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് ആ​ശു​പ​ത്രി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ചു

അച്ഛനെ ജ്യൂ​സി​നാ​യി പു​റ​ത്തേ​ക്ക് പ​റ​ഞ്ഞു​വി​ട്ട ശേ​ഷം വാ​തി​ല​ട​ച്ച്‌ ബെ​ഡ് ഷീ​റ്റ്​ കൊ​ണ്ട് ഹു​ക്കി​ല്‍ തൂ​ങ്ങു​ക​യാ​യി​രു​ന്നു

തൃശൂര്‍: സു​ഹൃ​ത്തും അ​യ​ല്‍​വാ​സി​യു​മാ​യ വി​ദ്യാ​ര്‍​ഥി ആത്മഹത്യ ചെയ്തതിന്റെ വിഷമത്തില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് ആ​ശു​പ​ത്രി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ചു.

read also: സാരി വേണമെന്നില്ല, ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, അധ്യാപകരുടെ വസ്ത്രധാരണത്തില്‍ ഇടപെടരുത്: ഉന്നത വിദ്യാഭ്യാസ വകുപ്പ്

കൊടുങ്ങല്ലൂര്‍ സ്വദേശി പ്ര​സാ​ദിന്റെ മ​ക​ന്‍ വി​ഷ്ണു​വാ​ണ്​ (25) മ​രി​ച്ച​ത്. വി​ഷ്ണു​വിന്റെ സു​ഹൃ​ത്തും അ​യ​ല്‍​വാ​സി​യു​മാ​യ വി​ദ്യാ​ര്‍​ഥി ബു​ധ​നാ​ഴ്ച തൂ​ങ്ങി​മ​രി​ച്ചി​രു​ന്നു. ഈ വിഷമത്തിൽ വിഷ്ണു ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതിനെ തുടർന്ന് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചികിത്സയിലായിരുന്ന യുവാവിനെ ഇന്നലെ മുറിയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ് ആത്മഹത്യ ചെയ്തത്. വിഷ്ണുവിനൊപ്പം ആശുപത്രിയിലുണ്ടായിരുന്ന അച്ഛനെ ജ്യൂ​സി​നാ​യി പു​റ​ത്തേ​ക്ക് പ​റ​ഞ്ഞു​വി​ട്ട ശേ​ഷം വാ​തി​ല​ട​ച്ച്‌ ബെ​ഡ് ഷീ​റ്റ്​ കൊ​ണ്ട് ഹു​ക്കി​ല്‍ തൂ​ങ്ങു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button