MalappuramNattuvarthaKeralaNews

12 കാരിയ്ക്ക് നേരെ ക്രൂരപീഡനം നടത്തിയ അമ്മയുടെ കാമുകന്‍ കോടതിയില്‍ കീഴടങ്ങി

ഇന്ന് പതിനൊന്ന് മണിയോടെയാണ് പ്രതി മഞ്ചേരി പോക്‌സോ കോടതിയിലെത്തി കീഴടങ്ങിയത്

മലപ്പുറം: അമ്മയും കാമുകനും വീട്ടു തടങ്കലില്‍ പാര്‍പ്പിച്ച്‌ 12 കാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അമ്മയുടെ കാമുകന്‍ കോടതിയില്‍ കീഴടങ്ങി. മലപ്പുറം മങ്കടയില്‍ ആണ് സംഭവം. പാലക്കാട് സ്വദേശി ബിനീഷാണ് കോടതിയിൽ കീഴടങ്ങിയത്.

12 വയസുകാരിയെ അമ്മയും കാമുകനും പലതവണ പീഡിപ്പിച്ചിരുന്നു. അമ്മയുടെ കാമുകന്‍ പെണ്‍കുട്ടിയെ വാടകവീട്ടില്‍വച്ച്‌ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തു. നിരവധി തവണ പീഡനത്തിനു ഇരയായ കുട്ടി ഒക്ടോബര്‍ 19ന് മലപ്പുറം വനിതാ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്ക് ഒത്താശ ചെയ്തു നല്‍കിയതിന് കുട്ടിയുടെ മാതാവായ 30 കാരിയെ 20ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്റിലാണ്.

read also: ഭര്‍ത്താവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ ഭാര്യ മൃതദേഹം ടെറസിന്റെ മുകളില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു

ഒളിവില്‍ ഉള്ള പ്രതിയെ തേടി പോലീസ് ഇയാളുടെ ബന്ധു വീടുകളില്‍ എല്ലാം അന്വേഷണം നടത്തിയിരുന്നു. ഇന്ന് പതിനൊന്ന് മണിയോടെയാണ് പ്രതി മഞ്ചേരി പോക്‌സോ കോടതിയിലെത്തി കീഴടങ്ങിയത്

തിരുവനന്തപുരം ജില്ലയില്‍ നിന്നും മലപ്പുറം മങ്കടയില്‍ വന്ന് വാടകക്ക് താമസിക്കുക ആയിരുന്നു യുവതിയും 12 കാരിയായ മകളും. ഭര്‍ത്താവുമായി അകന്നു കഴിഞ്ഞിരുന്ന ഇവര്‍ ഇവിടെ കാമുകന് ഒപ്പം ജീവിക്കുകയായിരുന്നു. പുറത്ത് നിന്ന് ആര്‍ക്കും വരാന്‍ കഴിയാത്ത വിധത്തില്‍ വലിയ മതിലും വളര്‍ത്തു നായ്ക്കളും എല്ലാം ഇവിടെ ഉണ്ടായിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button