AsiaCOVID 19USALatest NewsNewsInternational

ബൈഡൻ- ഷീ ജിൻ പിംഗ് വെർച്വൽ യോഗം ചൊവ്വാഴ്ച: നിർണായക വിഷയങ്ങൾ ചർച്ചയാകും

ആകാംക്ഷയോടെ ലോകം

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗും തമ്മിലുള്ള വെർച്വൽ യോഗം ശനിയാഴ്ച നടക്കും. ഉഭയകക്ഷി ബന്ധം, പൊതുവിഷയങ്ങൾ എന്നിവ ഇരു നേതാക്കളും ചർച്ച ചെയ്യുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അമേരിക്കൻ സമയം തിങ്കളാഴ്ച രാത്രിയിലാണ് യോഗം.

Also Read:അഞ്ചാം മാസത്തിൽ ജനനം: സകല പ്രവചനങ്ങളെയും പൊളിച്ചടുക്കി ഒടുവിൽ ഗിന്നസ് ബുക്കിലേക്ക്

ഉഭയകക്ഷി സഹകരണം ഉത്തരവാദിത്വത്തോടെ മുന്നോട്ട് കൊണ്ടു പോകുക, പൊതുവിഷയങ്ങളിൽ അഭിപ്രായ സമന്വയം ഉണ്ടാക്കുക എന്നിവയ്ക്കാകും യോഗത്തിൽ പ്രാധാന്യമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ചൈനയുമായി വ്യാപാരയുദ്ധം തുടരുമ്പോഴും പ്രകോപനപരമായ നിലപാട് ബൈഡൻ ഒഴിവാക്കുമെന്നാണ് സൂചന.

അതേസമയം തായ്‌വാനിലെ ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച് അമേരിക്കക്ക് ചൈനയോട് കടുത്ത അമർഷമുണ്ട്. ഇന്ത്യയിൽ ചൈന നടത്തുന്ന കടന്നുകയറ്റ ശ്രമങ്ങളെയും അമേരിക്ക അപലപിച്ചിരുന്നു. നിഷ്പക്ഷ മാധ്യമ പ്രവർത്തകർക്കും ചിന്തകന്മാർക്കും എതിരെ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും അമേരിക്കയ്ക്ക് എതിർപ്പുള്ള വിഷയമാണ്.

ആഗോള കാലാവസ്ഥാ ഉച്ചകോടിയോട് ചൈന പുലർത്തിയ നിസ്സഹകരണത്തെ ‘വലിയ പിഴവ്‘ എന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ചത്. ഇതിനെ ചൈനയും വിമർശിച്ചിരുന്നു. കൊവിഡ് സാഹചര്യവും ബൈഡനും ഷി ജിൻ പിംഗും ചർച്ച ചെയ്തേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button