ആംസ്റ്റർഡാം: യൂറോപ്പിൽ കൊവിഡ് വ്യാപനം അതിരൂക്ഷം. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ നെതർലൻഡ്സിൽ ഭാഗിക ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മൂന്നാഴ്ചത്തേയ്ക്കാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read:ബൈഡൻ- ഷീ ജിൻ പിംഗ് വെർച്വൽ യോഗം ചൊവ്വാഴ്ച: നിർണായക വിഷയങ്ങൾ ചർച്ചയാകും
കഴിഞ്ഞ ദിവസം 16,364 പേർക്കാണ് നെതർലൻഡ്സിൽ രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. കൊവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ നെതർലൻഡ്സ്–നോർവേ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കാണികളെ പ്രവേശിപ്പിക്കില്ല. രാജ്യത്തെ 82 ശതമാനം ആളുകളും വാക്സീൻ സ്വീകരിച്ചിരുന്നു. ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രതിഷേധവുമായി ആളുകൾ തെരുവിലിറങ്ങുന്നതും സർക്കാരിന് പ്രതിസന്ധിയാണ്.
യൂറോപ്പിൽ കൊവിഡ് വ്യാപനം രൂക്ഷമാകുമെന്ന് കഴിഞ്ഞയാഴ്ച ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ, ലോകത്തെ പകുതിയിലേറെ കോവിഡ് രോഗികളും യൂറോപ്പിലാണ്. യു കെ, റഷ്യ, ജർമ്മനി എന്നിവിടങ്ങളിലും രോഗബാധ കുതിച്ചുയരുകയാണ്.
Post Your Comments