ഹംഗറി: ഇൻഷൂറൻസ് തുക ലഭിക്കുന്നതിനായി സ്വന്തം കാലുകൾ വെട്ടിമാറ്റിയ വ്യക്തിക്ക് രണ്ടു വർഷം തടവ്. ഹംഗറിയിലെ നൈർക്സാസാരിയിലാണ് ഞെട്ടിച്ച സംഭവം ഉണ്ടായത്. 54കാരനെതിരെയാണ് പെസ്റ്റ് സെൻട്രൽ കോടതിയുടെ വിധി. 2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓടുന്ന ട്രെയിനിന് മുന്നിൽ അകപ്പെട്ട് രണ്ട് കാലുകളും നഷ്ടമായി എന്നായിരുന്നു ഇയാൾ പറഞ്ഞത്.
എന്നാൽ, പോലീസിന്റെ അന്വേഷണത്തിൽ ഇയാൾ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങി തന്റെ ഇരു കാലുകളും അപകടപ്പെടുത്തുകയായിരുന്നു എന്ന് വ്യക്തമായി. ഇയാളുടെ അവകാശവാദം ആദ്യം പോലീസ് വിശ്വസിച്ചിരുന്നു. എന്നാൽ, അപകടം സംഭവിക്കുന്നതിന്റെ തലേദിവസം ഇയാൾ ഒരു ഇൻഷൂറൻസ് പോളിസിയിൽ ചേർന്നതായി കണ്ടെത്തി. സംഭവത്തിൽ സംശയം തോന്നിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷയായി രണ്ട് വർഷത്തെ ജയിൽവാസവും 4,724പൗണ്ട് പിഴയും വിധിച്ചു. കാൽമുട്ടിനുതാഴെ നഷ്ടപ്പെട്ട ഇയാൾ കൃത്രിമ കാലുകൾ ഉപയോഗിച്ച് വീൽചെയറിന്റെ സഹായത്തോടെയാണ് ഇപ്പോൾ ഇയാൾ തടവറയിൽ കഴിയുന്നത്.
Post Your Comments