കോഴിക്കോട് : മലയാളി യുവതികളെ മറുനാടുകളിലേക്ക് കയറ്റി അയക്കുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കോഴിക്കോട് പെൻവാണിഭ സംഘം അറസ്റ്റിൽ. സംസ്ഥാനത്തു സജീവമായി പ്രവര്‍ത്തിക്കുന്ന സെക്സ് റാക്കറ്റുകളിലേക്ക് ഇതരദേശത്തുനിന്നു യുവതികളെ റിക്രൂട്ട് ചെയ്യാന്‍ ഏജന്റുമാരുണ്ടെന്നും, ഇതരദേശത്തുനിന്നുള്ള യുവതികളെ കേരളത്തിലേക്കും മലയാളി യുവതികളെ മറുനാടുകളിലേക്കും ഏജന്റുമാര്‍ വഴി കൈമാറ്റം ചെയ്യുന്നുണ്ടെന്നുമാണ് പെൻവാണിഭ സംഘത്തിന്റെ വെളിപ്പെടുത്തൽ.
Also Read:ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ പുനരാരംഭിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നു: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലും ഏജന്റുമാർ മുഖേന പെൺകുട്ടികളെ കടത്തുന്നുണ്ടെന്നും, കോഴിക്കോട്, കൊച്ചി, തൃശൂര്‍, തിരുവനന്തപുരമുള്‍പ്പെടെയുള്ള ജില്ലകളിലും മെട്രോ നഗരങ്ങളിലും ഇത്തരം ഏജന്റുമാരെ കൂടുതൽ വിന്യസിപ്പിച്ചിട്ടുമുണ്ടെന്നാണ് രസഹ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.
കോഴിക്കോട്ടെ പെൺവാണിഭ സംഘം പിടിയിലായതോടെയാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. കോഴിക്കോട് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ് നടക്കുന്നുണ്ടെന്ന് ഏതാനും ദിവസങ്ങള്‍ക്കു മുൻപാണ് രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചത്. തുടര്‍ന്നു നടത്തിയ നിരീക്ഷണത്തിലാണ് തലക്കുളത്തൂര്‍ സ്വദേശി കെ. നസീര്‍ (46), കൊല്ലം പുനലൂര്‍ സ്വദേശി വിനോദ് രാജ് (42), മഞ്ചേരി സ്വദേശിനി സീനത്ത്, രാമനാട്ടുകര സ്വദേശി അന്‍വര്‍ (23), താമരശേരി തച്ചംപൊയില്‍ സ്വദേശി സിറജുദീന് (32) എന്നിവരെ പൊലീസ് പിടികൂടിയത്.
Post Your Comments