പാലക്കാട്: കരസേനയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ മുന്‍ സൈനികന്‍ അറസ്റ്റിൽ.
പെരുങ്ങോട്ടുകുറുശ്ശി സ്വദേശി ബിനീഷാണ് കോട്ടായി പോലീസിന്റെ പിടിയിലായത്. ഇയാൾ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി 60 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി പോലീസ് കണ്ടെത്തി. മദ്രാസ് റെജിമെന്റില്‍ 10 വര്‍ഷം സൈനിക സേവനമനുഷ്ഠിച്ചയാളാണ് ബിഷിനെ സ്വഭാവ ദൂഷ്യം കാരണം സൈന്യത്തില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു.
സൈനികനായുള്ള പ്രവര്‍ത്തിപരിചയം മുതലെടുത്ത് ബിനീഷ് സാധാരണക്കാരെ തട്ടിപ്പിനിരയാക്കുകയായിരുന്നു. ആലത്തൂര്‍ ഡിവൈഎസ്പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ബിനീഷ് അഞ്ച് മുതല്‍ ഏഴ് ലക്ഷം രൂപ വരെ പലരില്‍ നിന്ന് വാങ്ങിയതായാണ് പരാതി.
ഭീരുത്വമായ ആക്രമണം: മണിപ്പൂർ ഭീകരാക്രമണത്തെ അപലപിച്ച് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്
പണം നൽകി മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെ പണം നഷ്ടപ്പെട്ടവര്‍ പരാതിയുമായി എത്തുകയായിരുന്നു. ആര്‍ഭാട ജീവിതം നയിക്കാനാണ് തട്ടിയെടുത്ത പണം പ്രതി ഉപയോഗിച്ചത്. കൂടുതല്‍ പേര്‍ ഇയാളുടെ വലയില്‍ വീണിട്ടുണ്ടാകാമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Post Your Comments