ThrissurNattuvarthaLatest NewsKeralaNews

ആളറിയാതെ അക്കൗണ്ടില്‍ വന്നത് 3.31 കോടി രൂപ, ഭാര്യയുടെ അക്കൗണ്ടില്‍ 44 ലക്ഷം: തിരികെ ഏല്‍പ്പിച്ച് റിട്ടയേർഡ് അധ്യാപകൻ

തൃപ്പയാര്‍: ആളറിയാതെ അക്കൗണ്ടില്‍ വന്ന മൂന്നേമുക്കാല്‍ കോടി രൂപ തിരികെ ഏല്‍പ്പിച്ചിരിക്കുകയാണ് റിട്ടയേർഡ് അധ്യാപകനായ കുട്ടപ്പന്‍. കുട്ടപ്പന്റെ അക്കൗണ്ടില്‍ 3.31 കോടിയലധികം രൂപയും ഭാര്യയുടെ അക്കൗണ്ടില്‍ 44 ലക്ഷവുമാണ് കൂടുതല്‍ വന്നത്.

എന്നാൽ ഇത് ബാങ്ക് അധികൃതതരുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ കൃത്യമായ രേഖകളോടെയാണ് പണം നിക്ഷേപിച്ചിട്ടുള്ളതെന്നും അതിനാൽ തങ്ങള്‍ക്കൊന്നും ചെയ്യാനില്ല എന്നായിരുന്നു അധികൃതരുടെ നിലപാട്. ദേശീയപാതാ വികസനത്തിന് സ്ഥലം വിട്ട് കൊടുത്തതിനുള്ള നഷ്ടപരിഹാരമായിട്ടാണ് കുട്ടപ്പന്റെ അക്കൗണ്ടിലേക്ക് പണം വന്നത്.

നവാബ് മാലിക്കിന് തിരിച്ചടി: സമീർ വാങ്കഡെയുടെ പിതാവ് താൻ ദളിത് ആണെന്ന് തെളിയിക്കുന്ന 28 രേഖകൾ ഹാജരാക്കി

അതേസമയം, കൊടുങ്ങല്ലൂരിലെ ഓഫീസുമായി ബന്ധപ്പെട്ട് കുട്ടപ്പൻ പണം തിരിച്ചെടുപ്പിക്കുകയായിരുന്നു. ആശാരിക്കാട് ഗവ. യുപി സ്‌കൂളില്‍ പ്രധാന അധ്യാപകനായിരുന്ന കുട്ടപ്പന്‍ 1998ലാണ് വിരമിച്ചത്. ഭാര്യ സാവിത്രി റിട്ട. പഞ്ചായത്ത് സൂപ്രണ്ടാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button