തിരുവനന്തപുരം: മലപ്പുറം വി.കെ പടി അങ്ങാടിയ്ക്ക് സമീപം ദേശീയപാത വികസനത്തിനായി മരം മുറിച്ചതിനെ തുടര്‍ന്ന് പക്ഷികള്‍ ചത്ത സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ദേശീയപാത അതോറിറ്റിയോട് റിപ്പോര്‍ട്ട് തേടി. ദേശീയപാതാ അതോറിറ്റിയുടെ കീഴിലുള്ള നിര്‍മ്മാണമായതിനാലാണ് ദേശീയപാത അതോറിറ്റിയോട് റിപ്പോര്‍ട്ട് തേടിയതെന്ന് മന്ത്രി വിശദീകരിച്ചു. സംഭവത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാനും കരാറുകാരനെതിരെ ശക്തമായ നടപടി വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Read Also; സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കടപ്പുറത്ത് വെച്ച് പീഡിപ്പിച്ചു, പ്രതികള്‍ പിടിയില്‍
സംഭവത്തില്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് കേസെടുത്തു. ജെസിബി ഡ്രൈവറെയും വാഹനവും കസ്റ്റയിലെടുത്തു. മരംമുറിച്ചതിനെ തുടര്‍ന്ന് ഷെഡ്യൂള്‍ നാല് വിഭാഗത്തില്‍ ഉള്‍പ്പെട്ട നീര്‍ക്കാക്കളും കുഞ്ഞുങ്ങളുമാണ് ചത്തത്.
Post Your Comments