ErnakulamKeralaNattuvarthaLatest NewsNews

പെ​ൻ​ഷ​നേ​ഴ്സ് യോ​ഗത്തിൽ സംസാരിക്കുന്നതിനിടെ ദേ​ഹാ​സ്വാ​സ്ഥ്യം: റി​ട്ട. അ​ധ്യാ​പ​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

കു​മാ​രി ഭ​വ​ന​ത്തി​ൽ മാ​ധ​വ​ൻ (റി​ട്ട. അ​ധ്യാ​പ​ക​ൻ 83) ആണ് മ​രി​ച്ചത്

ആ​ല​ങ്ങാ​ട്: യു​സി കോ​ള​ജ് വി​എ​ച്ച് കോ​ള​നി​യി​ൽ റി​ട്ട. അ​ധ്യാ​പ​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കു​മാ​രി ഭ​വ​ന​ത്തി​ൽ മാ​ധ​വ​ൻ (റി​ട്ട. അ​ധ്യാ​പ​ക​ൻ 83) ആണ് മ​രി​ച്ചത്.

ഇ​ന്ന​ലെ രാ​വി​ലെ 11-ന് ​കൊ​ങ്ങോ​ർ​പ്പി​ള​ളി​യി​ൽ ആണ് സംഭവം. കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ന്‍റെ ആ​ല​ങ്ങാ​ട് ബ്ലോ​ക്ക് കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ച​ശേ​ഷം ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട മാ​ധ​വ​നെ തൊ​ട്ട​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായ പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിടാൻ സർക്കാർ തീരുമാനം; പ്രാഥമിക പട്ടികയിൽ 85 പേർ

സം​സ്കാ​രം ഇ​ന്നു 11ന് ​വി​എ​ച്ച് കോ​ള​നി പൊ​തു​ശ്മ​ശാ​ന​ത്തി​ൽ നടക്കും. വെ​ളി​യ​ത്തു​നാ​ട് എം​ഐ​യു​പി സ്കൂ​ൾ, ആ​ലു​വ ഗേ​ൾ​സ് ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. ഭാ​ര്യ: സു​മ​യ​ന്തി. മ​ക്ക​ൾ: വി​മ​ൽ, വി​ബി​ൻ, വി​ന​യ. മ​രു​മ​ക്ക​ൾ: രേ​ഷ്മ, നീ​ത, ശി​വ​രാ​ജ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button