തിരുവനന്തപുരം: ദേശീയ പാത വികസനത്തിനായി ഭൂമി വിട്ടുനൽകിയതിന് നഷ്ടപരിഹാരം നൽകാത്ത ദേശീയ പാത വികസന അതോറിറ്റിയുടെ നടപടിക്കെതിരെ കർശന നിലപാടുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. നടപടി ഹൈക്കോടതിയിൽ ചോദ്യം ചെയ്യാനാണ് ദേവസ്വം ബോർഡിൻ്റെ തീരുമാനം. സർക്കാർ പുറമ്പോക്കെന്ന പേരിൽ ക്ഷേത്രഭൂമി ഏറ്റെടുക്കാൻ അനുവദിക്കില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. കെ അനന്തഗോപൻ പറഞ്ഞു. ദേശീയ പാത അതോറിറ്റിയുമായി കത്തിടപാടുകൾ നടത്തിയെങ്കിലും ഒരു ഫലവുമുണ്ടായില്ല. ചിലയിടങ്ങളിൽ മാത്രമാണ് ഭൂമി ഏറ്റെടുക്കാൻ ദേവസ്വം ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയിട്ടുള്ളതെന്നും പ്രസിഡൻ്റ് പറഞ്ഞു.
ദേശീയ പാത വികസനത്തിനായി ദേവസ്വങ്ങളുടെ ഭൂമി ഏറ്റെടുക്കാൻ തീരുമാനമായിരുന്നു. നടപടികളൊക്കെ പൂർത്തിയായതിനു ശേഷമാണ് നഷ്ടപരിഹാരം നൽകാനാവില്ലെന്ന് ദേശീയ പാത അതോറിറ്റി നിലപാടെടുത്തത്. പല സ്ഥലങ്ങളിലും ക്ഷേത്രങ്ങളോട് ചേർന്ന ഭൂമിയാണ് ദേശീയ പാത വികസനത്തിനായി ഏറ്റെടുത്തത്. പിന്നീട്, ഇത് പുറമ്പോക്കാണെന്നും ദേവസ്വങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നും ദേശീയ പാത വികസന അതോറിറ്റി നിലപാടെടുക്കുകയായിരുന്നു.
Post Your Comments