PalakkadKeralaNattuvarthaLatest NewsNews

സൈക്കിൾ യാത്രക്കിടെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ടയേഡ് പ്രധാനാധ്യാപകൻ മരിച്ചു

കുഴൽമന്ദം കണ്ണാടി ഹയർസെക്കന്ററി സ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന കെ നന്ദകുമാറാ(58)ണ് മരിച്ചത്

പാലക്കാട്: സൈക്കിളിൽ യാത്ര ചെയ്യുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ടയേഡ് പ്രധാനാധ്യാപകൻ മരിച്ചു. കുഴൽമന്ദം കണ്ണാടി ഹയർസെക്കന്ററി സ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന കെ നന്ദകുമാറാ(58)ണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. പാലക്കാട് മെഡിക്കൽ കോളേജിന് സമീപത്തെ പാലത്തിൽ വച്ചാണ് നന്ദകുമാറിനെ അജ്ഞാത വാഹനം ഇടിച്ചത്. പരിക്കേറ്റ് റോഡിൽ കിടന്ന നന്ദകുമാറിനെ അതുവഴി യാത്ര ചെയ്ത ബൈക്ക് യാത്രികനാണ് ആശുപത്രിയിലെത്തിച്ചത്. പാലത്തിന്റെ കൈവരിയിൽ തട്ടി തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.

Read Also : സിപിഎം പ്രവർത്തകർ ഗാന്ധി പ്രതിമയുടെ തലവെട്ടി: ബോംബേറും അടിച്ചു തകർക്കലും, വ്യാപക പ്രതിഷേധം

പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അപകടം നടന്നതിന് പിന്നാലെ നന്ദകുമാർ വീട്ടിലേക്ക് ഫോൺ ചെയ്തിരുന്നു. എന്നാൽ, അൽപ്പസമയത്തിനുള്ളിൽ അബോധാവസ്ഥയിലായി.

അതേസമയം, നന്ദകുമാറിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടുകൊടുത്തു. കിണാശേരിയിലെ നന്ദകുമാറിന്റെ വസതിയിൽ മൃതദേഹം പൊതുദർശനത്തിന് വച്ച ശേഷം സംസ്കരിച്ചു. കൊല്ലങ്കോട് പികെഡി യുപി സ്കൂൾ അധ്യാപിക അനുപമയാണ് ഭാര്യ. അജയ്, ഐശ്വര്യ എന്നിവർ മക്കളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button