KannurNattuvarthaLatest NewsKeralaNews

കണ്ണൂരിൽ വിമാനമിറങ്ങിയ പ്രവാസിയെ കാണാനില്ലെന്ന് പരാതി

ഷാ​ര്‍ജ​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന സ​ജു മാ​ത്യു എ​ട്ടാം തീയതി രാ​ത്രി​യാ​ണ് എ​യ​ര്‍ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ​ത്

ശ്രീ​ക​ണ്ഠ​പു​രം: ഗ​ള്‍ഫി​ല്‍ നി​ന്ന് ക​ണ്ണൂ​രി​ൽ വി​മാ​ന​മി​റ​ങ്ങി​യ ഏ​രു​വേ​ശി സ്വ​ദേ​ശി​യെ കാ​ണാ​നില്ലെന്ന് പരാതി. ഏ​രു​വേ​ശി അ​മ്പ​ഴ​ത്തും​ചാ​ലി​ലെ കു​ന്നേ​ല്‍ സ​ജു മാ​ത്യു​വി​നെ​യാ​ണ് (33) കാ​ണാനില്ലെന്ന് പരാതി നൽകിയത്. ഇ​തു​സം​ബ​ന്ധി​ച്ച് സ​ജു മാ​ത്യു​വിന്റെ സ​ഹോ​ദ​ര​ന്‍ ന​ല്‍കി​യ പ​രാ​തി​യി​ൽ കു​ടി​യാ​ന്മ​ല പൊ​ലീ​സ് ആണ് കേ​സെ​ടു​ത്തത്.

ഷാ​ര്‍ജ​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന സ​ജു മാ​ത്യു എ​ട്ടാം തീയതി രാ​ത്രി​യാ​ണ് എ​യ​ര്‍ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ​ത്. എ​ന്നാ​ൽ വീ​ട്ടി​ലെ​ത്താത്തതിനെ തു​ട​ർ​ന്നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

Read Also :മുങ്ങിയ ബോട്ടിൽ തട്ടി മത്സ്യബന്ധന ബോട്ട് അപകടം : ആളപായമില്ല

ത​ളി​പ്പ​റ​മ്പ് ഡി​വൈ.​എ​സ്.​പി ടി.​കെ. ര​ത്‌​ന​കു​മാ​റിന്റെ നി​ര്‍ദേ​ശ​പ്ര​കാ​രം കു​ടി​യാ​ന്മ​ല പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ നി​ബി​ന്‍ ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആണ് അന്വേഷണം നടത്തുന്നത്. അന്വേഷണ സംഘം വി​മാ​ന​ത്താ​വ​ള​ത്തി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചു. വി​മാ​ന​ത്തി​ൽ ​നി​ന്ന് ഇ​റ​ങ്ങു​ന്ന​തും പു​റ​ത്തു​വ​ന്ന് ടാ​ക്‌​സി കാ​റി​ല്‍ ക​യ​റു​ന്ന​തു​മാ​യ ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

എന്നാൽ കാ​റി​ല്‍ ക​യ​റി​യ​തി​നു​ ശേ​ഷം എ​ങ്ങോ​ട്ടു​പോ​യെ​ന്ന് വ്യ​ക്ത​മ​ല്ല. ഈ ​കാ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചാണ് ഇപ്പോൾ അ​ന്വേ​ഷ​ണം തു​ട​രു​ന്നത്. സ​ജു മാ​ത്യു​വി​നെ ജി​ല്ല​ക്ക് പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​യ​താ​യാണ് സം​ശ​യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button