കുവൈത്ത് സിറ്റി: സുഡാൻ പൗരന്മാർക്ക് വിസ വിലക്ക് ഏർപ്പെടുത്തി കുവൈത്ത്. സുഡാനിലെ ആഭ്യന്തര സംഘർഷങ്ങൾ കാരണമാണ് കുവൈത്തിന്റെ നടപടി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സുഡാൻ പൗരന്മാർക്കുള്ള എല്ലാ വിസ ഇടപാടുകളും നിർത്തിവെക്കാനാണ് നിർദ്ദേശം. താമസകാര്യ വിഭാഗം ഇതുസംബന്ധിച്ച നിർദ്ദേശം ഉദ്യോഗസ്ഥർക്ക് നൽകി.
Read Also: നാല് കാമുകിമാരും ഒരേസമയം വീട്ടിലെത്തി: കള്ളത്തരം കൈയ്യോടെ പൊക്കിയപ്പോൾ ആത്മഹത്യാശ്രമവുമായി യുവാവ്
ഫാമിലി വിസ, സന്ദർശന വിസ, വാണിജ്യ വിസ, തൊഴിൽ വിസ എന്നിവയ്ക്കെല്ലാം വിലക്ക് ബാധകമാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം പുതിയ വിസയിലെത്തുന്നവർക്ക് മാത്രമാണ് ഈ തീരുമാനം ബാധകമാകുക. നിലവിൽ കുവൈത്തിൽ താമസാനുമതിയുള്ള സുഡാനികൾക്ക് തിരികെയെത്താനും ഇഖാമ പുതുക്കാനും തടസ്സമില്ല. സിറിയ, ഇറാഖ്, പാകിസ്ഥാൻ, ഇറാൻ, അഫ്ഗാൻ, യെമൻ, ലെബനൻ, സുഡാൻ എന്നീ രാജ്യങ്ങൾക്കും കുവൈത്തിൽ വിസ വിലക്കുണ്ട്.
Read Also: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മകള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ഭാര്യയെ കൊലപ്പെടുത്തി: കൊലപാതകത്തിന് പിന്നിൽ…
Post Your Comments