ന്യൂയോർക്ക്: പരസ്യവരുമാനത്തില്‍ ഈ വര്‍ഷത്തോടെ ഇൻസ്റ്റാഗ്രാം ഫേസ്ബുക്കിനെ പിന്തള്ളുമെന്ന് റിപ്പോര്‍ട്ട്. വാര്‍ഷിക പരസ്യവരുമാനമായ 50 ബില്യന്‍ ഡോളറില്‍ 52 ശതമാനവും ഇൻസ്റ്റാഗ്രാമില്‍ നിന്നാവുമെന്നാണ് റിപ്പോര്‍ട്ട്. യുവ ഉപയോക്താക്കള്‍ ഇൻസ്റ്റാഗ്രാമിലേക്ക് കൂടുമാറുന്നതാണ് ഫേസ്ബുക്കിന് തിരിച്ചടിയായത്.
ഇ-കൊമേഴ്‌സ്, വീഡിയോ പരസ്യങ്ങള്‍ കൂടുതലായി വരുന്നതോടെ യു.എസില്‍ ഇന്‍സ്റ്റഗ്രാമിന്റെ വരുമാനം 2020നെ അപേക്ഷിച്ച് 40 ശതമാനം ഉയര്‍ന്ന് 26 ബില്യന്‍ ഡോളറാവും. 2023 ഓടെ ഇന്‍സ്റ്റഗ്രാമില്‍ നിന്നുള്ള വരുമാനം ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
Read Also:- ചർമ്മം സുന്ദരമാക്കാൻ..!!
2023ല്‍ മെറ്റയുടെ പരസ്യവരുമാനത്തില്‍ 61 ശതമാനവും ഇൻസ്റ്റാഗ്രാമില്‍ നിന്നാവും. ഫേസ്ബുക്കില്‍ നിന്നുള്ള വരുമാനം 39 ശതമാനമായി കുറയുമെന്നും ‘ഇ മാര്‍ക്കറ്റര്‍’ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
Post Your Comments