ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ കൂടി വധിച്ച് സുരക്ഷാ സേന. ശ്രീനഗറിലെ ബെമിന മേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. ജമ്മു കശ്മീര്‍ പോലീസാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. ഭീകരന്റെ പക്കല്‍ നിന്നും എകെ 47 റൈഫിളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഇതും സുരക്ഷാ സേന പരിശോധിച്ചു വരികയാണ്.
Read Also : ഇന്ത്യയുടെ പ്രധാന ശത്രു ആരെന്ന് വെളിപ്പെടുത്തി സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്
പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തെരച്ചിലിനായി എത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരര്‍ വെടിയുതിര്‍ത്തതോടെ പ്രത്യാക്രമണം നടത്തുകയായിരുന്നുവെന്ന് സുരക്ഷാസേന അറിയിച്ചു.
ജമ്മു കശ്മീരില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടാമത്തെ ഭീകരനെയാണ് സുരക്ഷാ സേന വധിക്കുന്നത്. കുല്‍ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഉച്ചയ്ക്ക് ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു.
Post Your Comments