IdukkiKeralaNattuvarthaLatest NewsNews

വൃഷ്​ടി പ്രദേശത്ത്​ മഴ തുടരുന്നു : ഇടുക്കി ​ഡാം നാളെ വീണ്ടും തുറന്നേക്കും, അതീവ ജാഗ്രതാ നിർദ്ദേശം

ശനിയാഴ്ച വൈകീട്ട്​ നാല്​ മണിക്ക്​ ശേഷമോ ഞായറാഴ്ച രാവിലെയോ ആയിരിക്കും ഷട്ടറുകൾ തുറക്കുക

തൊടുപുഴ: ഇടുക്കി ഡാമിലെ ജലനിരപ്പ്​ ക്രമീകരിക്കുന്നതിനായി ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകൾ നാളെ തുറന്നേക്കും. ശനിയാഴ്ച വൈകീട്ട്​ നാല്​ മണിക്ക്​ ശേഷമോ ഞായറാഴ്ച രാവിലെയോ ആയിരിക്കും ഷട്ടറുകൾ തുറക്കുക. വൃഷ്​ടി പ്രദേശത്ത്​ മഴ തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും ഷട്ടറുകൾ തുറക്കാൻ നീക്കം നടക്കുന്നത്.

Read Also : വ്യാ​ജ​പാ​സ്‌ ഉ​പ​യോ​ഗി​ച്ച് അനധികൃതമായി മണ്ണ് കടത്താൻ ശ്രമം: 11 ലോറികൾ പിടികൂടി

നിയന്ത്രിത അളവിൽ 100 ക്യൂമെക്സ് വരെ ജലം പുറത്തേക്ക് ഒഴുക്കി വിടുമെന്ന്​ അധികൃതർ അറിയിപ്പിൽ പറഞ്ഞു. ചെറുതോണി ഡാമിന്‍റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്‍റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

നിലവിൽ ഇടുക്കി ഡാമിലെ ജലനിരപ്പ് 2398.32 അടിയാണ്. മുല്ലപ്പെരിയാറിൽ നി​ല​വി​ൽ 139 അ​ടി പിന്നിട്ട് ജലനിരപ്പ് ഉയരുകയാണ്. തുലാവർഷം ശക്തിപ്രാപിച്ച് നിൽക്കുന്നതിനാലും ഇടുക്കി ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുന്നതിനാലും ജലസംഭരണിയുടെ ജലനിരപ്പ് ക്രമേണ ഉയർന്നു വരുന്നതുമായ സാഹചര്യത്തിൽ ജില്ലയിലെ വിവിധ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും ജില്ലാ കലക്ടർ ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. ഇടുക്കി ഡാമിന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് വ്യാ​ഴാ​ഴ്ച വൈ​കി​ട്ടും രാ​ത്രി​യി​ലും ശ​ക്ത​മാ​യ മ​ഴയാണ് ലഭിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button