ദോഹ: ഖത്തറിൽ ഓഗസ്റ്റ് 14 ന് സ്‌കൂളുകൾ തുറക്കും. സ്‌കൂളുകളിൽ 14 ഓഗസ്റ്റ് ന് അധ്യാപകർ ഹാജരാകണം. 16 മുതലാണ് വിദ്യാർത്ഥികൾക്ക് പഠനം ആരംഭിക്കുന്നത്. തയ്യാറെടുപ്പുകളുടെ ഭാഗമായി സർക്കാർ സ്‌കൂളുകളിൽ കെട്ടിടങ്ങളുടെ നവീകരണ, അറ്റകുറ്റപ്പണികളും പുരോഗമിക്കുകയാണ്.
അവധിയ്ക്ക് ശേഷം ഓഗസ്റ്റ് 14 മുതൽ രാജ്യത്തെ സ്‌കൂളുകളുടെ പ്രവർത്തനം പുനരാരംഭിക്കും. ക്ലാസ് മുറികൾ, ലബോറട്ടറികൾ, ഭരണനിർവഹണ വിഭാഗം തുടങ്ങി എല്ലാ മേഖലകളിലും നിർമ്മാണങ്ങൾ പുരോഗമിക്കുന്നുണ്ട്. രാജ്യത്തെ 679 സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളായി 2,15,000 ത്തിലധികം വിദ്യാർത്ഥികളാണ് 2021-2022 അധ്യയന വർഷത്തിലുള്ളത്. 679 സ്ഥാപനങ്ങളിൽ 334 സ്വകാര്യ സ്‌കൂളുകളും കിന്റർഗാർട്ടനുകളുമാണ്. 2022-2023 അധ്യയന വർഷത്തിൽ 5 പുതിയ സ്‌കൂളുകൾ കൂടി തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Read Also: ആറ് വര്‍ഷത്തിനിടെ പിടിച്ചത് ആയിരത്തോളം കോടിയുടെ സ്വര്‍ണ്ണം: കൂടുതലും വിമാനത്താവളങ്ങളിൽ
Post Your Comments