PalakkadKeralaNattuvarthaLatest NewsNews

വ്യാ​ജ​പാ​സ്‌ ഉ​പ​യോ​ഗി​ച്ച് അനധികൃതമായി മണ്ണ് കടത്താൻ ശ്രമം: 11 ലോറികൾ പിടികൂടി

വ്യാഴാഴ്ച രാ​വി​ലെ പി​രി​വു​ശാ​ല കൂ​ട്ടു​പാ​ത​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ലോ​റി​ക​ൾ പി​ടി​കൂ​ടി​യ​ത്

പാ​ല​ക്കാ​ട്: അ​ന​ധി​കൃ​ത​മാ​യി മ​ണ്ണ് ക​ട​ത്തി​യ 11 ലോ​റി​ക​ൾ പി​ടി​കൂ​ടി. പാ​ല​ക്കാ​ട് സൗ​ത്ത് പൊ​ലീ​സ് ആണ് പിടിച്ചെടുത്തത്. വ്യാഴാഴ്ച രാ​വി​ലെ പി​രി​വു​ശാ​ല കൂ​ട്ടു​പാ​ത​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ലോ​റി​ക​ൾ പി​ടി​കൂ​ടി​യ​ത്.

എ​ട്ട് വാ​ഹ​ന​ങ്ങ​ളി​ൽ അ​നു​മ​തി​യി​ല്ലാ​ത്ത മ​ണ്ണും ഒ​രെ​ണ്ണ​ത്തി​ൽ മ​ണ​ലും ക​ണ്ടെ​ത്തി. ര​ണ്ടു ലോ​റി​ക​ൾ വ്യാ​ജ​പാ​സ്‌ ആണ് ഉ​പ​യോ​ഗി​ച്ചി​രു​ന്നത്. മ​ല​പ്പു​റം മ​ക്ക​ര​പ്പ​റ​മ്പ്, ക​ണ്ണൂ​രി​ലെ പി​ലാ​ത്ത​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന്​ ത​മി​ഴ്നാ​ട്ടി​ലെ സി​മ​ൻ​റ്​ ക​മ്പ​നി​ക​ളി​ലേ​ക്കാ​ണ് മ​ണ്ണ് കൊ​ണ്ടു​പോ​കു​ന്ന​ത്. ഇക്കാര്യം അ​ന്വേ​ഷ​ണ​ത്തി​ൽ വൃ​ക്ത​മാ​യ​താ​യി ടൗ​ൺ സൗ​ത്ത് പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : ജലനിരപ്പ് 2398.32 അടിയായി ഉയർന്നു : ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട്

പ​രി​ശോ​ധ​ന​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ വ്യാ​ജ പാ​സാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. മാത്രമല്ല മൈ​നി​ങ്‌-​ജി​യോ​ള​ജി വ​കു​പ്പിന്റെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് മ​ണ്ണെ​ടു​ക്ക​ലും ക​ട​ത്ത​ലും നടത്തിയിരുന്നതും. ജി​ല്ല പൊ​ലീ​സ് മേ​ധാ​വിക്ക്​ ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

അതേസമയം പിടിച്ചെടുത്ത ലോ​റി​ക​ൾ മൈ​നി​ങ്‌ ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പി​ന് കൈ​മാ​റി. ഇത്തരത്തിൽ ദി​വ​സേ​ന മു​പ്പ​തോ​ളം ലോ​ഡ് മ​ണ്ണാ​ണ് മ​ല​പ്പു​റം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി ക​ട​ത്തു​ന്ന​ത്.

പാ​ല​ക്കാ​ട് ഡി​വൈ.​എ​സ്.​പി പി.​സി ഹ​രി​ദാ​സ്, സൗ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ടി. ​ഷി​ജു എ​ബ്ര​ഹാം, എ​സ്‌.​ഐ മ​ഹേ​ഷ്കു​മാ​ർ, ഗ്രേ​ഡ് എ​സ്‌.​ഐ​മാ​രാ​യ സി.​എ​സ് ര​മേ​ഷ്, ഷി​ബു, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ എം. ​സു​നി​ൽ, ര​മേ​ഷ്, സി.​പി.​ഒ​മാ​രാ​യ ര​വി, രാ​ജീ​വ്, വി​പി​ൻ, സ​ജീ​ന്ദ്ര​ൻ, ശി​വ​ദാ​സ​ൻ, ക​ണ്ട്രോ​ൾ​റൂം ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ലോ​റി​ക​ൾ പി​ടിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button