
ന്യൂഡല്‍ഹി : ഇന്ത്യയുടെ പ്രധാനശത്രു ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. രാജ്യത്തിന്റെ പ്രധാനശത്രു പാകിസ്ഥാനല്ലെന്നും അത് ചൈനയാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയമാദ്ധ്യമം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
ഗാല്‍വന്‍ സംഘര്‍ഷത്തിന് ശേഷം 2020 ഏപ്രില്‍ ഉണ്ടായിരുന്നതിന് സമാനമായ രീതിയില്‍ സ്ഥിതിഗതികള്‍ എത്തിക്കുക എന്നതായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. എന്നാല്‍ അതില്‍നേരിട്ട പ്രധാന പ്രശ്നം ചൈനീസ് സൈന്യത്തിന്റെ നിസ്സഹകരണമായിരുന്നുവെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.
വടക്ക് കിഴക്കന്‍ മേഖലയില്‍ ചൈനീസ് സൈന്യം കടന്നു കയറിയെന്നും, ഗ്രാമം നിര്‍മ്മിച്ചുമെന്നുമുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. അവരുടെ പഴയ സൗകര്യങ്ങള്‍ നവീകരിക്കുക മാത്രമാണ് ചെയ്തത്. ചൈനീസ് ഭാഗത്തുള്ള കെട്ടിടങ്ങളും സൗകര്യങ്ങളും ഇന്ത്യന്‍ സൈന്യം നിരീക്ഷിച്ചുവരികയാണെന്നും ബിപിന്‍ റാവത്ത് വിശദമാക്കി.
ഇന്ത്യന്‍ ഭാഗത്തേക്ക് കടന്നുകയറാന്‍ ശ്രമിക്കരുതെന്ന് താക്കീത് നല്‍കിയ റാവത്ത് പ്രത്യാഘാതം ഗാല്‍വനിലുണ്ടായതിനേക്കാള്‍ വലുതായിരിക്കുമെന്നും ഓര്‍മ്മിപ്പിച്ചു. മറ്റ് മേഖലകളില്‍ നിന്നും അപേക്ഷിച്ച് ദെസ്പഞ്ച് സമതലത്തിലും, ദെമ്ചോക്കിലും ഇരു സൈന്യങ്ങളും അടുത്തായാണ് നിലകൊള്ളുന്നത്. എങ്കിലും ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു
Post Your Comments