CinemaMollywoodLatest NewsKeralaNewsEntertainment

ഞാൻ ചെയ്ത ഒരു സിനിമയും ഇതുവരെ പരാജയപ്പെട്ടിട്ടില്ല, ബജറ്റിന്റെ മൂന്നിരട്ടിയാണ് കാവലിന് ഒ.ടി.ടി ഓഫർ ചെയ്തത്: ജോബി ജോർജ്

മരയ്ക്കാർ 4 ആഴ്ച പ്രദർശിപ്പിക്കാമെന്ന് പറഞ്ഞത് പോലെ മറ്റ് സിനിമകളും 2 ആഴ്ചയെങ്കിലും കളിക്കാനുള്ള അവസരം കൊടുക്കണം:

നിതിന്‍ രഞ്ജി പണിക്കര്‍ – സുരേഷ് ഗോപി കൂട്ടുകെട്ടിൽ ഒരുമിക്കുന്ന ‘കാവൽ’ തിയേറ്റർ റിലീസിന്. ഒടിടി ഓഫര്‍ ചെയ്ത 9 അക്ക സംഖ്യ വേണ്ടെന്ന് വെച്ചാണ് കാവല്‍ തിയേറ്ററില്‍ റിലീസ് ചെയ്യുന്നതെന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് വ്യക്തമാക്കുന്നു. സിനിമയുടെ ബജറ്റിന്റെ മൂന്നിരട്ടിയാണ് ഒടിടി പ്ലാറ്റ്‌ഫോം മുന്നോട്ട് വെച്ചതെങ്കിലും സിനിമ തിയേറ്ററിൽ റിലീസ് ചെയ്യണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് നിർമ്മാതാവ് ദ ക്യുവിനോട് പറഞ്ഞു.

Also Read:കുഞ്ഞുങ്ങൾക്ക് എത്ര വയസ് മുതൽ മുട്ട നൽകാം?: അറിയാം

മരയ്ക്കാർ അറബിക്കടലിന്റെ സിംഹം പ്രദർശിപ്പിക്കാൻ 4 ആഴ്ച സമയം കൊടുത്ത തിയേറ്ററുകാർ അതേ ഓഫർ മറ്റ് സിനിമകൾക്കും നൽകണമെന്ന് അദ്ദേഹം പറയുന്നു. താന്‍ ചെയ്ത ഒരു സിനിമയും ഇത് വരെ പരാജയപ്പെട്ടിട്ടില്ലെന്നും ആ ഒരു ധൈര്യത്തിലാണ് കാവൽ തിയേറ്ററിൽ ഇറക്കുന്നതെന്നും നിർമ്മാതാവ് വ്യക്തമാക്കുന്നു.

‘കേരളത്തിലെ തിയേറ്ററുകാരോട് എനിക്ക് ഒരു അപേക്ഷയാണ് ഉള്ളത്. നിങ്ങള്‍ മരക്കാര്‍ എന്ന ബ്രഹ്മാണ്ഡ ചിത്രം നാലാഴ്ച്ച തിയേറ്ററില്‍ കളിപ്പിക്കാമെന്ന് പറയുന്ന അതേ ആര്‍ജവത്തോടെ പുതിയ ആളുകളുടെ സിനിമയ്ക്ക് ഒരു രണ്ടാഴ്ച്ചയെങ്കിലും എന്ത് സാഹസം എടുത്തിട്ടാണെങ്കിലും കളിക്കാനുള്ള അവസരം ഒരുക്കി കൊടുക്കണമെന്നാണ്. അതിന് വേണ്ടി കേരളത്തിലെ നല്ലവരായ തിയേറ്ററുകാര്‍ സഹകരിക്കുകയാണ് വേണ്ടത്. തിയേറ്ററിന് സിനിമകള്‍ വേണമെങ്കില്‍ ഇത്തരം കാര്യങ്ങള്‍ കൂടി ചെയ്യേണ്ടതുണ്ട്’, ജോബ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button