KozhikodeLatest NewsKeralaNattuvarthaNews

എട്ട് വയസുകാരിയെ പീഡിപ്പിച്ച മുൻ എസ്ഐ അറസ്റ്റിൽ: പ്രതി പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ദനെന്ന് പോലീസ്

കോഴിക്കോട്: എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ മുൻ എസ്‌ഐ അറസ്റ്റിൽ. പെൺകുട്ടി ചൈൽഡ് ലൈന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഉണ്ണിയെയാണ് ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്തത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് പ്രതിയുടെ വീട്ടിൽ വെച്ചും വീടിന് സമീപത്തെ ഷെഡിൽ വെച്ചും നിരവധി തവണ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നത്.

സർവ്വീസിൽ ഉണ്ടായിരുന്ന സമയത്ത് പോക്‌സോ കേസ് കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനായിരുന്നു ഇയാളെന്ന് പോലീസ് വ്യക്തമാക്കി. പോക്‌സോ കേസുകളുമായി ബന്ധപ്പെട്ട് കോടതികളിൽ സമർപ്പിക്കേണ്ട രേഖകൾ തയ്യാറാക്കുന്നതിലും പ്രതി വിദഗ്ധനായിരുന്നുവെന്ന് ഫറോക്ക് പോലീസ് പറഞ്ഞു. മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button