
കോട്ടയ്ക്കല്‍: മലപ്പുറത്ത് കോട്ടയ്ക്കലിൽ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസുകളില്‍ മൂന്നുപേര്‍ പിടിയില്‍. കോട്ടപ്പടി സ്വദേശികളായ മമ്മിക്കുട്ടി (75), സുലൈമാന്‍ (60), സക്കീര്‍ (32) എന്നിവരാണ് പിടിയിലായത്. 2019-ലാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍. ഒറ്റയ്‌ക്കൊറ്റയ്ക്കായിരുന്നു പീഡനങ്ങള്‍. കുട്ടി ഭയന്ന് വിവരം ആരോടും പറഞ്ഞിരുന്നില്ല.
സ്‌കൂളില്‍ കൗണ്‍സലിങ്ങിനെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടാണ് ഒടുവില്‍ പറഞ്ഞത്. ചൈല്‍ഡ് ലൈന്‍ കോട്ടയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് കോട്ടയ്ക്കല്‍ സി.ഐ. എം.കെ. ഷാജി പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Post Your Comments