ലഖ്നോ: അടുത്ത വർഷം നടക്കാനിരിക്കുന്ന യു.പി നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപി ‘പന്ന പ്രമുഖ്’ പട്ടിക തയ്യാറാക്കി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പന്ന പ്രമുഖ് പട്ടികയിൽ ഉൾപ്പെടുന്നതായി ബി.ജെ.പി വൃത്തങ്ങൾ വ്യക്തമാക്കി.
Also Read : കഞ്ചാവ് വില്പനക്കിടെ പൊലീസിനെ വെട്ടിച്ചുകടന്ന പരുന്ത് ഹാരിസ് അറസ്റ്റിൽ
50 ലക്ഷം പ്രവർത്തകരെ പന്ന പ്രമുഖ് പട്ടികയിൽ ഉൾപ്പെടുത്തി താഴേത്തട്ടിൽ പ്രചാരണം ശക്തിപ്പെടുത്തും. ജനങ്ങളെ നേരിൽ കണ്ട് ഇടപെട്ട് വോട്ടുകൾ ഉറപ്പിക്കുന്ന ചുമതലയാണ് പന്ന പ്രമുഖിനുള്ളത്.
2007ൽ ഗുജറാത്ത് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ അമിത് ഷായാണ് പന്ന പ്രമുഖ് എന്ന ആശയത്തിന് തുടക്കമിട്ടത്. സൂക്ഷ്മതലത്തിൽ കൃത്യമായ പ്രവർത്തനത്തിന് പ്രവർത്തകരെ ഈ പദവി നൽകി സജ്ജമാക്കുകയാണ് ചെയ്തത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിലും 2017ലെ യു.പി നിയമസഭ തെരഞ്ഞെടുപ്പിലും ഈ പ്രവർത്തനരീതി ലക്ഷ്യംകണ്ടിരുന്നു.
Post Your Comments