മൂവാറ്റുപുഴ: പട്ടാപ്പകൽ വീട്ടിൽ കയറി മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ കാവുങ്കര മാർക്കറ്റ് ഭാഗത്ത് കല്ലുങ്കകൂടിയിൽ മനാഫിനെയാണ് (27 ) അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 27നായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടികൾ പഠനാവശ്യത്തിന് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണാണ് മോഷ്ടിച്ചത്. കേസിലെ മറ്റൊരു പ്രതി ഷമീർ നേരത്തെ പിടിയിലായിരുന്നു.
Read Also: കഞ്ചാവ് വില്പനക്കിടെ പൊലീസിനെ വെട്ടിച്ചുകടന്ന പരുന്ത് ഹാരിസ് അറസ്റ്റിൽ
മൂവാറ്റുപുഴ സി.ഐ സി.ജെ. മാർട്ടിന്റെ നേതൃത്വത്തിലെ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments