PathanamthittaKeralaNattuvarthaLatest NewsNews

മോഷ്​ടിച്ച ബൈക്കുമായി കറക്കം : യുവാവ് അറസ്റ്റിൽ

തി​രു​വ​ല്ല ടൗ​ണിലെ പാ​ര്‍ക്കി​ങ് സ്ഥ​ല​ത്ത്​ സൂ​ക്ഷി​ച്ച ബൈ​ക്ക് ആണ് മോഷ്ടിച്ചത്

റാ​ന്നി: മോ​ഷ്​​ടി​ച്ച ബൈ​ക്കു​മാ​യി കറങ്ങി നടക്കവെ യു​വാ​വ് അറസ്റ്റിൽ. ക​ല്ലൂ​പ്പാ​റ ചെ​ങ്ങ​രൂ​ര്‍ മൂ​ശാ​രി​ക്ക​വ​ല കൊ​ട്ട​ക​പ്പ​റ​മ്പി​ല്‍ മ​ധു​വിന്റെ മ​ക​ന്‍ കെ.​എം മ​നു​വാ​ണ്(25) പി​ടി​യി​ലാ​യ​ത്. റാ​ന്നി പൊ​ലീ​സ് ആണ് അ​റ​സ്​​റ്റ്​ ചെ​യ്തത്.

തി​രു​വ​ല്ല ടൗ​ണിലെ പാ​ര്‍ക്കി​ങ് സ്ഥ​ല​ത്ത്​ സൂ​ക്ഷി​ച്ച ബൈ​ക്ക് ആണ് മോഷ്ടിച്ചത്. തുടർന്ന് ബൈ​ക്കിന്റെ ക​ള​ര്‍മാ​റ്റി ഉ​പ​യോ​ഗി​ച്ചു​ വ​രികയായിരുന്നു. ര​ഹ​സ്യ​വി​വ​രം ലഭിച്ചതിന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആണ് പൊലീസ് പ്രതിയെ പി​ടി​കൂടിയത്. തി​രു​വ​ല്ല പൊ​ലീ​സ് എ​ടു​ത്ത കേ​സി​ലാ​ണ് അ​റ​സ്​​റ്റ്.

Read Also: രാ​മ​ച്ചി​യി​ല്‍ മേ​യാ​ന്‍ വി​ട്ട പോത്തിനെ കടുവ കടിച്ചുകൊന്നു : കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ച് വനംവകുപ്പ്

കേസിലെ ര​ണ്ടാം​പ്ര​തി​യാണ് മ​ല്ല​പ്പ​ള്ളി ചെ​ങ്ക​ല്ല് സ്വ​ദേ​ശി ശം​ഭു. പ്രതി മൂ​ന്നു​വ​ര്‍ഷം മു​മ്പ് ജ​യി​ല്‍ ശിക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​യാ​ളാണെന്ന് പൊ​ലീ​സ്​ അ​റി​യി​ച്ചു. പ്ര​തി​യെ കോടതിയിൽ ഹാജരാക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button