ഇടുക്കി : മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരന്‍ എംപി. വിഷയത്തില്‍ നിന്നും മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും മുരളീധരന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ തമിഴ്‌നാടുമായി ഒത്തുകളിക്കുകയാണ്. തമിഴ്‌നാടിന്റെ ആവശ്യം മുഴുവനും കേരളം അംഗീകരിച്ചു. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. അതിനുവേണ്ടി സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ അടിയറവ് വെക്കരുതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
മരംമുറി ഉത്തരവിന് മുന്നോടിയായി സംയുക്ത പരിശോധന നടന്നതിനാല്‍ നടപടി ഉദ്യോഗസ്ഥ തലത്തില്‍ മാത്രം അറിഞ്ഞുകൊണ്ടാണെന്ന സര്‍ക്കാര്‍ വിശദീകരണം റദ്ദ് ചെയ്യപ്പെടുമെന്നതുകൊണ്ട് ഇത് ആയുധമാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. മരംമുറിയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
Read Also : വിദ്യാഭ്യാസ രംഗത്ത് ആഗോള സൂചികയിൽ ഒന്നാം സ്ഥാനം: നിർണായക നേട്ടവുമായി യുഎഇ
ഉത്തരവ് തല്‍ക്കാലം തുടര്‍നടപടികള്‍ ഇല്ലാതെ മാറ്റിവെക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്. ഇക്കാര്യം വ്യക്തമാക്കികൊണ്ട് വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. മുന്‍ ഉത്തരവ് താല്‍ക്കാലികമായി മാറ്റിവെക്കുന്നുവെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്.
Post Your Comments