Latest NewsUAENewsInternationalGulf

വിദ്യാഭ്യാസ രംഗത്ത് ആഗോള സൂചികയിൽ ഒന്നാം സ്ഥാനം: നിർണായക നേട്ടവുമായി യുഎഇ

അബുദാബി: വിദ്യാഭ്യാസ രംഗത്ത് നിർണായക നേട്ടം കരസ്ഥമാക്കി യുഎഇ. നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ ആഗോള സൂചികയിൽ യുഎഇ ഒന്നാം സ്ഥാനത്താണ്. വേൾഡ് ഇക്കോണമിക് ഫോറത്തിന്റെ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് റിപ്പോർട്ട്, പ്രൈമറി എജ്യുക്കേഷൻ എൻറോൾമെന്റ് ആൻഡ് ലിറ്ററസി ഇൻഡക്‌സ്, ഐഎംഡി രാജ്യാന്തര വിദ്യാർത്ഥി സൂചിക എന്നിവയിലാണ് യുഎഇ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

Read Also: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ടൂറിസ്റ്റ് ഹോമില്‍ എത്തിച്ച്‌ പീഡിപ്പിച്ചു: 40കാരനെ ഏഴ് വര്‍ഷം കഠിനതടവിന് വിധിച്ച് കോടതി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യൂണിവേഴ്‌സിറ്റി, കോഡിങ് സ്‌കൂൾ, ഇന്റർനെറ്റ് ഓഫ് തിങ്‌സ്, ഓഗ്മെന്റ് റിയാലിറ്റി, സ്‌പേസ് ടെക്‌നോളജി തുടങ്ങിയ ഘടകങ്ങളിലൂടെയാണ് യുഎഇ ലോകവിദ്യാർത്ഥികളെ ആകർഷിക്കുന്നത്. പൊതുവിദ്യാലയങ്ങളിൽ എല്ലാ പൗരന്മാർക്കും സൗജന്യ വിദ്യാഭ്യാസം നൽകിയതും 6 മുതൽ 18 വയസ്സ് വരെ (പ്ലസ് ടു) വിദ്യാഭ്യാസം നിർബന്ധമാക്കിയതും യുഎഇയ്ക്ക് രാജ്യാന്തര സൂചികയിൽ മികച്ച സ്ഥാനം നേടിക്കൊടുത്തു. എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പാക്കുക, താൽപര്യമുള്ളവർക്ക് ആജീവനാന്ത പഠന അവസരങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങി വിദ്യാഭ്യാസ രംഗത്തെ സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾ യുഎഇ ശക്തിപ്പെടുത്തിയതായി ഫെഡറൽ കോംപറ്റെറ്റിവ്നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ (എഫ്സിഎസ്സി) അറിയിച്ചു.

Read Also: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ടൂറിസ്റ്റ് ഹോമില്‍ എത്തിച്ച്‌ പീഡിപ്പിച്ചു: 40കാരനെ ഏഴ് വര്‍ഷം കഠിനതടവിന് വിധിച്ച് കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button