ദുബായ്: ട്വെന്റി 20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യക്ക് ജയത്തോടെ മടക്കം. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ 12 മത്സരത്തിൽ നമീബിയയെ 9 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. രോഹിത് ശർമ്മയുടെയും കെ എൽ രാഹുലിന്റെയും മികച്ച ബാറ്റിംഗാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.
133 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി രോഹിത് ശർമ്മയും രാഹുലും അർദ്ധസെഞ്ചുറി നേടി. ഇരുവരും നമീബിയൻ ബൗളർമാരെ കണക്കറ്റ് പ്രഹരിച്ചു. നേരത്തെ ഇന്ത്യക്ക് വേണ്ടി രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഇരുവരുടെയും കണിശതയാർന്ന ബൗളിംഗ് നമീബിയയെ 132/8 എന്ന സ്കോറിൽ ഒതുക്കുന്നതിൽ നിർണായകമായി.
പത്താം ഓവറിൽ രോഹിത് പുറത്തായ ശേഷം ഒത്തുചേർന്ന സൂര്യകുമാർ യാദവും രാഹുലും ചേർന്ന് 15.2 ഓവറിൽ അനായാസം ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.
Post Your Comments