ErnakulamLatest NewsKeralaNattuvarthaNewsCrime

വർഷയുടെ അതിബുദ്ധിയും അമിത ആത്മവിശ്വാസവും ആപത്തായി: അനസിന് വഴികാട്ടിയായ വര്‍ഷയും ഫൈസലും ആദ്യം കുടുങ്ങി

കൊച്ചി: കഴിഞ്ഞ ദിവസം എറണാകുളത്ത് 200 കിലോയോളം കഞ്ചാവുമായി മൂന്ന് പേരെ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം പിടികൂടിയിരുന്നു. പെരുമ്പാവൂർ കാഞ്ഞിരക്കാട് കളപ്പുരക്കൽ അനസ് (41), ഒക്കൽ പടിപ്പുരക്കൽ ഫൈസൽ (35), ശംഖുമുഖം പുതുവൽ പുത്തൻ വീട്ടിൽ വർഷ (22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടത്തിലെ ചെറുപ്പക്കാരിയായ 22 കാരി വര്‍ഷയുടെ സാമര്‍ത്ഥ്യത്തില്‍ ആയിരുന്നു മൂവരും ഇത്രയും നാൾ പോലീസിനെ പറ്റിച്ച് കഞ്ചാവ് കടത്തിയിരുന്നത്.

അങ്കമാലി ദേശീയപാതയിൽ വെച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്ന് പേരെയും പോലീസ് ഒരേസമയം പിടികൂടിയത്. രണ്ടു കാറുകളിലായി ആന്ധ്രയിൽ നിന്നും പെരുമ്പാവൂരിലേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. ഒരോ സ്ഥലത്തിനനുസരിച്ചും വ്യക്തമായ പ്ലാനിങ്ങോടെയാണ് മൂവര്‍ സംഘം നീങ്ങുക. അനസാണ് കഞ്ചാവ് കടത്തിന്റെ മുഖ്യ ആസൂത്രകന്‍. ഇയാളുടെ സഹായി ആണ് ഫൈസൽ. വർഷ, ഫൈസലിന്റെ സുഹൃത്തും. ഇവർ തമ്മിലുള്ള അടുപ്പമാണ് പിന്നീട് കഞ്ചാവ് കടത്തലിലും വർഷ പങ്കാളിയാകാൻ കാരണമായത്.

Also Read:മിനിമം ബസ് ചാർജ് 10 രൂപയായേക്കും: അന്തിമ തീരുമാനം നവംബർ പതിനെട്ടിനകമെന്ന് മന്ത്രി ആന്റണി രാജു

കഞ്ചാവ് കടത്തുന്നതിന് തന്നെ ഇവർക്ക് വ്യക്തമായ പദ്ധതിയുണ്ടായിരുന്നു. മുന്നിലെ വാഹനത്തില്‍ വര്‍ഷയും ഫൈസലും യാത്ര ചെയ്യും. ഒരു നിശ്ചിത അകാലത്തിൽ ഇവരെ പിന്തുടര്‍ന്ന് കഞ്ചാവുമായി അനസും. എപ്പോഴും പരസ്പരം ഫോണിൽ ബന്ധപ്പെട്ടുകൊണ്ടിരിക്കും. പൊലീസ് പരിശോധനയുണ്ടെങ്കില്‍ വിവരം അനസിനെ അറിയിക്കും. മറ്റൊരു വഴിയിലൂടെ കഞ്ചാവുമായി രക്ഷപെടും. ഇതായിരുന്നു ഇവരുടെ രീതി. ഈ രീതി കൃത്യമായി തിരിച്ചറിഞ്ഞ പോലീസ് രണ്ടു കാറുകളും ഒരേ സമയം പിടികൂടുകയായിരുന്നു.

രണ്ട് കിലോയുടെ പ്രത്യേകം പാക്കറ്റുകളിലാക്കി കാറിന്‍റെ ഡിക്കിയിലും സീറ്റുകൾക്കിടയിലുമാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എസ് .പി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഈ സംഘം നിരീക്ഷണത്തിലായിരുന്നു. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഘത്തെ പിടികൂടിയത്. ഡിസ്ട്രിക് ആന്‍റി നാര്‍കോട്ടിക്ക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് വാഹന പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. വാഹനപരിശോധന ഉണ്ടെന്ന് കണ്ടപ്പോൾ ഇവർ ടീമിനെ ആകമിച്ച് രക്ഷപ്പെടാനും ശ്രമമുണ്ടായി. ആന്ധ്രയിൽ നിന്ന് രണ്ടായിരം രൂപ മുതൽ മൂവായിരം രൂപവരെ കൊടുത്താണ് ഇവർ കഞ്ചാവ് വാങ്ങിയത്. ഇവിടെ വിൽക്കുന്നത് ഇരുപതിനായിരം മുതൽ ഇരുപത്തയ്യായിരം വരെ രൂപയ്ക്കാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button