കോട്ടയം: ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. കുടുംബത്തിലെ മറ്റ് മൂന്നുപേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയോലപ്പറമ്പ് ബ്രഹ്മമംഗലം കാലായില്‍ സുകുമാരന്റെ ഭാര്യ സീന(48)യാണു മരിച്ചത്.
Also Read:കൊവിഡ് നിയന്ത്രണങ്ങൾ നീക്കി: യു എസ്- മെക്സിക്കോ അതിർത്തി തുറന്നു
സുകുമാരന്‍ (52), മക്കളായ സൂര്യ (26), സുവര്‍ണ (23) എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നിലയും ഗുരുതരമായി തുടരുകയാണ്. ഇന്നലെ രാത്രി 10.30ന് അയല്‍വാസികളാണ് ഇവരെ ആസിഡ് ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്.
തുടർന്ന് മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സീന മരണപ്പെട്ടിരുന്നു. മറ്റുള്ളവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സുകുമാരന്‍ അബോധാവസ്ഥയിലാണ്. സീനയുടെ മൃതദേഹം മുട്ടുചിറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments