CricketLatest NewsNewsSports

സൂപ്പർ താരം ലയണൽ മെസി വീണ്ടും ബാഴ്‌സലോണയിൽ

ബാഴ്‌സലോണയുടെ ഇതിഹാസ കോച്ച് സാവിയുടെ ജന്മദിനാഘോഷത്തിനായി സൂപ്പർ താരം ലയണൽ മെസി ബാഴ്‌സലോണയിലെത്തി. തിങ്കളാഴ്ച രാത്രിയാണ് ഇഷ്ട നഗരത്തിലേക്ക് മെസി ഒരിക്കൽ കൂടി മടങ്ങിയെത്തിയത്. മുൻ സഹതാരം സാവിയുടെ 42ാം ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ ബുസ്‌ക്വെറ്റ്‌സ്, ജോർദി ആൽബ തുടങ്ങിയ താരങ്ങളുമെത്തി. സ്പോർട്ടറൂസാണ് ഇക്കാര്യം ട്വിറ്ററിൽ പങ്കുവെച്ചത്.

ഇതിഹാസ താരത്തിന്റെ വരവറിഞ്ഞ് സ്പാനിഷ് മാധ്യമങ്ങളും നിരവധി ആരാധകരും ഹോട്ടലിന് പുറത്ത് തടിച്ചുകൂടിയിരുന്നു. എന്നാൽ അവരോട് പ്രതികരിക്കാൻ മെസി തയ്യാറായില്ല. കോവിഡ് ബാധിച്ച് വിശ്രമത്തിലായിരുന്ന മെസി കഴിഞ്ഞ ഞായറാഴ്ചയാണ് കളിക്കളത്തിൽ തിരിച്ചെത്തിയത്.

Read Also:- പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ നാരങ്ങ വെള്ളം

പിഎസ്ജിയിലേക്ക് ചേക്കേറിയ മെസി നേരത്തെയും ബാഴ്‌സലോണയിലെ സഹതാരങ്ങളെ സന്ദർശിക്കാനെത്തിയിരുന്നു. അതേസമയം, ലോകകപ്പ് യോഗ്യത മത്സരത്തിൽ മെസിയില്ലാതെയാണ് അർജന്റീന നാളെ ഇറങ്ങുന്നത്. ശക്തരായ ചിലിയാണ് അർജന്റീനയുടെ എതിരാളികൾ. നേരത്തെ ബ്രസീലും, അർജന്റീനയും ഖത്തർ ലോകകപ്പിന് യോഗ്യത നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button