ന്യൂഡൽഹി: കളിക്കാർക്ക് ഐ.പി.എല്ലാണ് പ്രധാനമെങ്കിൽ നമുക്കെന്ത് ചെയ്യാനാകുമെന്നും ഇന്ത്യക്ക് ആദ്യ ലോകകപ്പ് നേടിത്തന്ന നായകൻ കപിൽദേവ്. അടുത്ത ലോകകപ്പിനായി ബി.സി.സി.ഐയും താരങ്ങളും ഇപ്പോൾ തന്നെ പ്ലാനിംഗ് നടത്തണമെന്നും കപിൽ ദേവ് പറഞ്ഞു. ടി 20 ലോകകപ്പിൽ ഇന്ത്യൻ ടീം പുറത്തായതിനോട് പ്രതികരിക്കുകയായിരുന്നു മുൻ ഓൾറൗണ്ടർ.
Read Also: രജിസ്‌ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾ പിടികൂടാനായി സ്മാർട്ട് ക്യാമറകൾ: സേവനം ആരംഭിച്ചു
‘2022 ൽ നടക്കുന്ന ടി 20 ലോകകപ്പിനായി ടീം ഒരുങ്ങണം. കഴിഞ്ഞ എട്ടു ടി20 ടൂർണമെൻറുകളിൽ ആദ്യമായാണ് ടീം നോക്കൗട്ട് റൗണ്ടിലെത്താതിരിക്കുന്നത്. ചില താരങ്ങൾ രാജ്യത്തിന് വേണ്ടി കളിക്കുന്നതിനേക്കാൾ ഐ.പി.എൽ മത്സരങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. എന്നാൽ താൻ ഐ.പിഎല്ലിന് എതിരല്ല. ടൂർണമെൻറിനും ലോകകപ്പിനും ഇടയിൽ ആവശ്യമായ ഇടവേളയുണ്ടാകണം. ‘ – കപിൽദേവ് പറഞ്ഞു.
Post Your Comments