ന്യൂദല്‍ഹി: ജോലി ലഭിച്ചശേഷം മാത്രം ഭാര്യയായി കണക്കാക്കുകയും അതുവരെ മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ വിവാഹമോചനം അനുവദിച്ച് ദൽഹി കോടതി.
Also Read : പുത്തൻ ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ബൗണ്‍സ്
ഭാര്യയുടെ വിവാഹമോചന ഹരജി തള്ളുകയും ഹിന്ദു വിവാഹ നിയമപ്രകാരം കക്ഷികള്‍ തമ്മിലുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ വിസ്സമതിക്കുകയും ചെയ്ത കുടുംബ കോടതി വിധിയും ഹൈക്കോടതി റദ്ദാക്കി.
ഭാര്യയ്ക്ക് ദല്‍ഹി പൊലീസില്‍ ജോലി ലഭിച്ചതിന് ശേഷം സാമ്പത്തിക ലാഭത്തിനായി മാത്രം യുവാവ് ഭാര്യയെ ഉപയോഗപ്പെടുത്തുകയായിരുന്നെന്നും കോടതി നിരീക്ഷിച്ചു.വൈകാരിക ബന്ധമില്ലാതെ സാമ്പത്തിക ലാഭം മാത്രം മുന്നില്‍ കണ്ടുള്ള ഭര്‍ത്താവിന്റെ മനോഭാവം ഭാര്യയില്‍ മാനസിക സമ്മര്‍ദ്ദവും ആഘാതവുമുണ്ടാക്കുമെന്ന് ജസ്റ്റിസ് വിപിന്‍ സംഘി അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ഇരു കക്ഷികളും 2005ല്‍ വിവാഹിതരായെങ്കിലും യുവതിക്ക് 2014ല്‍ ദല്‍ഹി പൊലീസില്‍ ജോലി കിട്ടുന്നതുവരെ സ്വന്തം വീട്ടിലേക്ക് ഇയാള്‍ യുവതിയെ കൊണ്ടുപോയിരുന്നില്ല. ഇതരത്തിലുള്ള സമീപനങ്ങൾ അംഗീകരിക്കാൻ ആകില്ലന്നും കോടതി പറഞ്ഞു.
Post Your Comments