പത്തനംതിട്ട: മണ്ഡലകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴും ശബരിമലയിലേക്കുള്ള പ്രധാന റോഡ് പൊളിഞ്ഞു കിടക്കുന്നു. മന്ത്രിമാരുടെ അധ്യക്ഷതയില്‍ അവലോകന യോഗങ്ങള്‍ പലതു കഴിഞ്ഞെങ്കിലും ഇതുവരെ ഒന്നും ശരിയായിട്ടില്ല. മലകയറ്റം മാത്രമല്ല. ശബിരിമലിയിലേക്കുള്ള റോഡ് യാത്രയും ഇത്തവണ അതികഠിനമായിരിക്കും. അമരവിള – ആര്യങ്കാവ് ചെക്ക്പോസ്റ്റുകള്‍ കടന്ന് എത്തുന്ന അയല്‍സംസ്ഥാനക്കാരായ തീര്‍ഥാടകര്‍ ഉള്‍പ്പടെ ആശ്രയിക്കുന്ന പുനലൂര്‍ മൂവാറ്റുപുഴ റോഡിന്റെ അവസ്ഥയും ശോചനീയമാണ്.
കലഞ്ഞൂര്‍ മുതല്‍ മണ്ണാറക്കുളഞ്ഞി വരെ മിക്കയിടത്തും റോഡ് കുത്തിപൊളിച്ച് ഇട്ടിരിക്കുകയാണ്. പൊളിക്കാത്ത ഭാഗങ്ങളില്‍ വലിയ കുഴികളുണ്ട്. ജോലികള്‍ തുടങ്ങിയിട്ട് വര്‍ഷം രണ്ടാകുന്നെങ്കിലും കാര്യമായ പുരോഗതിയില്ല. കുമ്പഴ മുതല്‍ കോന്നി വരെയുള്ള എഴുകീലോമീറ്റര് റോഡ് അടച്ചിട്ട് ഒന്നരവര്‍ഷം കഴിഞ്ഞു. വളവുകള്‍ ഉള്ള ഭാഗത്തെ പാറ പൊട്ടിച്ചത് അല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. ജോലികള്‍ ഇഴയുന്നത് കാരണം ഞായറാഴ്ച്ച പോലെ തിരക്കില്ലാത്ത ദിവസങ്ങളിലും ഗതാഗതകുരുക്കാണ്. മണ്ഡകാലം ആരംഭിക്കുന്നതോടെ കുരുക്ക് രൂക്ഷമാകും.
Read Also: ചരക്കുവാഹന നികുതിയടയ്ക്കാനുള്ള തീയതി നീട്ടിയതായി മന്ത്രി ആന്റണി രാജു അറിയിച്ചു
ശബരിമലയിലുമായി ബന്ധപ്പെട്ട അന്പതിയഞ്ചു റോഡുകളുടെ നവീകരണത്തിന് ഇരുന്നൂറ്റിപത്തുകോടിരൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഭരണാനുമതി നല്കിയതാകട്ടെ കഴിഞ്ഞമാസം മുപ്പതിനും. റോഡ് നിര്‍മാണം എങ്ങുമെത്താത്തതിനെപ്പറ്റി പൊതുമരാമത്ത് മന്ത്രിയോട് ചോദിച്ചാല്‍. എല്ലാം ഒരാഴ്ച്ചയ്ക്കുള്ളില്‍ ശരിയാക്കുമെന്നാണ് മന്ത്രിയുടെ ഇപ്പോഴത്തെ ഉറപ്പ്. മഴപെയ്യുമെന്നും പിന്നാലെ മണ്ഡലകാലം ആരംഭിക്കുമെന്നും എല്ലാവര്ക്കും അറിയാവുന്ന കാര്യമായിരുന്നു.
Post Your Comments