KeralaNattuvarthaLatest NewsIndiaNews

‘പൊട്ടിപ്പൊളിഞ്ഞിട്ട് കാലങ്ങൾ കഴിഞ്ഞു’, ശംഖുമുഖം എയര്‍പോര്‍ട്ട് റോഡ് ഇന്ന് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കും

തിരുവനന്തപുരം: ശംഖുംമുഖം എയര്‍പോര്‍ട്ട് റോഡ് ഇന്ന് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കും. 2018 ഓഖി കടൽക്ഷോഭത്തിൽ നശിച്ചു പോയ റോഡാണ് നാല് വർഷങ്ങൾക്കിപ്പുറം പ്രവർത്തന യോഗ്യമാക്കുന്നത്. റോഡിന്റെ പ്രവര്‍ത്തി പുരോഗതി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നേരിട്ടെത്തി വിലയിരുത്തിയിരുന്നു.

Also Read:മലപ്പുറത്തെ ടാറ്റൂ സെന്ററില്‍ എക്‌സൈസ് പരിശോധന: കഞ്ചാവ് കണ്ടെടുത്തു

വിനോദ സഞ്ചാരികൾ ധാരാളമായി എത്താറുള്ള ശംഖുമുഖം ബീച്ചിലേക്കും, അന്താരാഷ്ട്ര എയർപോർട്ടിലേക്കുമുള്ള റോഡിന്റെ ദുരിതം കാലങ്ങളായി പത്രമാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ഓഖി ദുരന്തത്തിൽ ആദ്യം തകർന്ന റോഡ്, പിന്നീട് വന്ന ഓരോ പ്രകൃതിക്ഷോഭങ്ങളിലും കൂടുതൽ നശിച്ചു പോവുകയായിരുന്നു.

അതേസമയം, കടല്‍ക്ഷോഭത്തില്‍ നിന്നും പ്രകൃതിദുരന്തങ്ങളില്‍ നിന്നും റോഡ് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഡയഫ്രം വാള്‍ നിര്‍മ്മിച്ചുകൊണ്ട്, കടല്‍ക്ഷോഭത്തെ പ്രതിരോധിച്ചുള്ള നിര്‍മ്മാണ പ്രവൃത്തിയാണ് ഇവിടെ നടപ്പാക്കിയതെന്ന് മന്ത്രി പിഎ മുഹമ്മദ്‌ റിയാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button