![](/wp-content/uploads/2021/11/man-killed-family.jpg)
കൊല്ലം: കൊട്ടാരക്കരയിൽ അമ്മയെയും രണ്ട് മക്കളെയും വീടിനുള്ളിൽ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊടുത്ത വിവരങ്ങൾ പുറത്ത്. ആത്മഹത്യ ചെയ്ത രാജേന്ദ്രൻ മാസനികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്ന ആളാണെന്നും വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് ആറ് ലക്ഷം രൂപയുടെ കടമുണ്ടായിരുന്നതായും ബന്ധുക്കൾ പറഞ്ഞു. കൊട്ടാരക്കര പൂജപ്പുര വീട്ടിൽ രാജേന്ദ്രനാണ് ഭാര്യ അനിത മക്കളായ ആദിത്യരാജ്, അമൃത എന്നിവകൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. നീലേശ്വരം ജങ്ഷനിൽ ഓട്ടോ റിക്ഷാ ഡ്രൈവറായിരുന്നു ഇയാൾ.
സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന മകൻ ആദിത്യ രാജ് രാവിലെ ജോലിക്ക് എത്താതതിനെ തുടർന്ന് സുഹൃത്തുക്കൾ വീട്ടിൽ അന്വേഷിച്ച് എത്തിയപ്പോഴാണ് ദാരുണ സംഭവത്തെ കുറിച്ച് പുറംലോകം അറിയുന്നത്. സാമ്പത്തിക ബാധ്യതയാണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ രാജേന്ദ്രനെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കമ്യൂണിസത്തിന്റെ നിലനില്‍പ്പ്, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സുപ്രധാന പ്ലീനം ബീജിംഗില്‍
കടബാധ്യതയെ തുടർന്ന് രാജേന്ദ്രൻ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന്റെ നിഗമനം. മൂവർക്കും കഴുത്തിനാണ് വെട്ടേറ്റത്. സംഭവത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. രാത്രി ബഹളം കേട്ടിരുന്നില്ല എന്ന് സമീപവാസികൾ പറഞ്ഞതിനാൽ കൊലപാതകത്തിനിടെ ചെറുത്തുനിൽപ്പ് ഉണ്ടായില്ല എന്നാണ് കരുതുന്നത്. ഇതിനായി ഭക്ഷണത്തിൽ മയക്കുമരുന്ന് ചേർത്ത് നൽകിയോ എന്നും സംശയമുണ്ട്. ആദിത്യ രാജിന് 24 വയസ്സും അമൃതയ്ക്ക് 22 വയസുമാണ്. നാട്ടുകാരുമായി അധികം ഇടപഴകാത്ത പ്രകൃതമായിരുന്നു രാജേന്ദ്രന്‍റേത്.
Post Your Comments