ThiruvananthapuramKeralaLatest NewsNewsIndia

നോട്ട് നിരോധനത്തിന് അഞ്ചു ആണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച്‌ കെസി വേണുഗോപാൽ

രാജ്യത്ത് മുന്നൊരുക്കവും ദീര്‍ഘവീക്ഷണവുമില്ലാത്ത കൊള്ള നടത്തിയതിന്റെ പേരിലാവും ചരിത്രം നരേന്ദ്ര മോദിയെ അടയാളപ്പെടുത്തുകയെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിന് ഇന്ന് അഞ്ച് വര്‍ഷം തികയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച്‌ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.

Also Read : മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക്?

2016 നവംബര്‍ എട്ടാം തീയതിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ അന്നത്തെ 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതെന്നും ഇതുകൊണ്ടു രാജ്യത്തിനു എന്ത് നേട്ടമാണ് ഉണ്ടായതെന്നും കെസി വേണുഗോപാൽ ചോദിച്ചു.

കോണ്‍ഗ്രസ് മുക്ത ഭാരതം പോലെ കറന്‍സി മുക്ത ഭാരതത്തെ കുറിച്ചും വാചാലനായ നരേന്ദ്രമോദി രാജ്യത്തിന് സമ്മാനിച്ച ഇരുണ്ട ഏടായിരുന്നു 2016 നവംബര്‍ എട്ടും എട്ടാം തീയതി നടന്ന എട്ടുമണി പ്രസംഗവുമെന്ന് കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. രാജ്യത്ത് മുന്നൊരുക്കവും ദീര്‍ഘവീക്ഷണവുമില്ലാത്ത കൊള്ള നടത്തിയതിന്റെ പേരിലാവും ചരിത്രം നരേന്ദ്ര മോദിയെ അടയാളപ്പെടുത്തുകയെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button