PalakkadKeralaNattuvarthaLatest NewsNews

ആലത്തൂരിൽ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥികളെ തുടർച്ചയായി കാണാതാവുന്നു, സംഭവത്തിൽ ദുരൂഹത: അന്വേഷണം തമിഴ് നാട്ടിലേക്ക്

പാലക്കാട്‌: ആലത്തൂരിൽ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥികളെ തുടർച്ചയായി കാണാതാവുന്നതായി പരാതി. ആ​ഗ​സ്​​റ്റ്​ 30ന് ​കാ​ണാ​താ​യ ആ​ല​ത്തൂ​ര്‍ പു​തി​യ​ങ്കം തെ​ലു​ങ്ക്ത​റ ഭ​ര​ത​ന്‍ നി​വാ​സി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്റെ മ​ക​ള്‍ സൂ​ര്യ കൃ​ഷ്ണ​യും ഏ​റ്റ​വു​മൊ​ടു​വി​ല്‍ കാണാതായ ഇ​ര​ട്ട​ക​ളാ​യ ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളും, ഇ​വ​ര്‍ പ​ഠി​ക്കു​ന്ന ക്ലാ​സി​ലെ മ​റ്റു ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളും ഒൻപതാം ക്ലാസുകാരാണ്. ഇവരെയെല്ലാം ഒ​രേ​ദി​വ​സമാണ് കാ​ണാ​താ​യതെന്ന് പരാതിയിൽ പറയുന്നു.

Also Read:പ്രധാനമന്ത്രിയായാൽ ആദ്യം ചെയ്യുന്ന കാര്യമെന്ത്? വെളിപ്പെടുത്തി വയനാട് എം.പി രാഹുൽ ഗാന്ധി

ഇ​ര​ട്ട സ​ഹോ​ദ​രി​മാ​രെ​യും സ​ഹ​പാ​ഠി​ക​ളാ​യ ര​ണ്ട് ആ​ണ്‍കു​ട്ടി​ക​ളെ​യും ആ​ല​ത്തൂ​രി​ല്‍ കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ത​മി​ഴ്നാ​ട്ടി​ലേ​ക്ക് വ്യാ​പി​പ്പി​ച്ചു. ഗോ​വി​ന്ദാ​പു​രം ചെ​ക്ക് പോ​സ്​​റ്റ്​ വ​ഴി കുട്ടികൾ പോ​യ​താ​യു​ള്ള വി​വ​ര​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​മി​ഴ്നാ​ട്ടി​ലും അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​ത്. ഒ​രേ സ്കൂ​ളി​ല്‍ ഒ​മ്ബ​താം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍ഥി​ക​ളെ​യാ​ണ് ബു​ധ​നാ​ഴ്ച മു​ത​ല്‍ കാ​ണാ​താ​യ​ത്.

കുട്ടികൾ പാ​ല​ക്കാ​ട് ബ​സ് സ്​​റ്റാ​ന്‍ഡി​ലൂ​ടെ ന​ട​ക്കു​ന്ന​തി‍െന്‍റ ദൃ​ശ്യ​ങ്ങ​ള്‍ പൊ​ലീ​സി​ന് ല​ഭി​ച്ചിട്ടുണ്ട്. ഒ​രാ​ളു​ടെ കൈ​വ​ശം മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും പാ​ല​ക്കാ​ട് മു​ത​ല്‍ അ​ത് സ്വി​ച്ച്‌ ഓ​ഫ് ആയതായിട്ടാണ് കാണിക്കുന്നത്. കു​ട്ടി​ക​ള്‍ എ​ന്തി​നാ​ണ് വീ​ട് വി​ട്ടി​റ​ങ്ങി​യ​തെ​ന്നോ എ​വി​ടേ​ക്കാ​ണ് പോ​കു​ന്ന​തെ​ന്നോ സം​ബ​ന്ധി​ച്ച്‌ വി​വ​രങ്ങളൊന്നും ഇതേവരെ ലഭിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button