തിരുവനന്തപുരം: പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതി മാസങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍. വെഞ്ഞാറമൂട് നെല്ലനാട് വലിയ കട്ടക്കാല്‍ സ്വദേശി അരുണ്‍ (21) ആണ് അറസ്റ്റിലായത്. വെഞ്ഞാറമൂട് പൊലീസ് ആണ് പ്രതിയെ മാസങ്ങള്‍ക്ക് ശേഷം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു സംഭവം. കഴക്കൂട്ടം പൊലീസ് സ്‌റ്റേഷനിലെ കേസുമായി ബന്ധപ്പെട്ട് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴക്കൂട്ടം പൊലീസ് സംഘം വെഞ്ഞാറമൂട് വലിയ കട്ടക്കാലില്‍ എത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതിയെ പിടികൂടി. പൊലീസ് ജീപ്പില്‍ കയറ്റുന്നതിനിടയില്‍ പൊലീസിനെ തള്ളിമാറ്റി പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
Read Also : മരം മുറി ഉത്തരവ് കേരളം മരവിപ്പിച്ചു: ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി
തുടര്‍ന്ന് 7 മാസങ്ങള്‍ക്കുശേഷമാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments