തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബിഡാമിന് സമീപത്തെ മരം മുറിക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാരിന് അനുമതി നല്‍കിയ ഉത്തരവ് കേരളം മരവിപ്പിച്ചു. ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും വനം മന്ത്രി എകെ ശശീന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് ചോദിക്കാതെയാണ് ഉദ്യോഗസ്ഥര്‍ മരംമുറിക്കാന്‍ ഉത്തരവിട്ടതെന്ന് മന്ത്രി പറഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട് അടിയന്തിര റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിക്കുന്നതിന് മുമ്പ് തന്നെ ഉത്തരവ് മരവിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥ തലത്തില്‍ യോഗം ചേര്‍ന്ന ശേഷമാണ് മരംമുറിക്കുന്നതിനുള്ള ഉത്തരവിട്ടത്. എന്നാല്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടല്ല ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു.
അതേസമയം മരം മുറി വിഷയത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിക്കാന്‍ തയ്യാറായത്. 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയതില്‍ മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ നന്ദി പറഞ്ഞ് പ്രസ്താവന ഇറക്കിയപ്പോഴാണ് മുഖ്യമന്ത്രിയും വനം മന്ത്രിയുമൊക്കെ വിവരം അറിഞ്ഞതെന്നാണ് മന്ത്രിമാരുടെ വിശദീകരണം.
Post Your Comments