ബെർലിൻ: ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് യാഥാർത്ഥ്യമാക്കി യൂറോപ്പിൽ കൊവിഡ് വ്യാപനം കുതിച്ചുയരുന്നു. ജർമ്മനിയിൽ മുപ്പത്തയ്യായിരത്തിന് മുകളിൽ കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രാജ്യം നാലാം തരംഗത്തിന്റെ പിടിയിലാണെന്ന് അധികൃതർ സംശയിക്കുന്നു.
Also Read:ഒരങ്കത്തിന് കൂടി ബാല്യം: വിരമിക്കൽ വാർത്തകൾ തള്ളി യൂണിവേഴ്സൽ ബോസ്
ജർമ്മനിയിൽ കോവിഡ് വാക്‌സിന്‍ വിതരണം മന്ദഗതിയിലായതാണ് കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമായതെന്നാണ് റിപ്പോർട്ട്. രാജ്യത്ത് ഇതുവരെ 67 ശതമാനം ജനങ്ങള്‍ മാത്രമേ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളൂവെന്ന് ആരോഗ്യ മന്ത്രി ജെന്‍സ് സ്പാന്‍ സമ്മതിച്ചു.
Also Read:ഡീസൽ വിലയിൽ 11 രൂപയുടെ കുറവ്: ബസ് ചാർജ് കുറച്ച് ഒഡിഷ സർക്കാർ
ജര്‍മനിയുടെ ചില മേഖലകളില്‍ ഇതിനോടകം തീവ്രപരിചരണ വിഭാഗങ്ങള്‍ നിറഞ്ഞുകവിഞ്ഞുവെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കാണ് കോവിഡ് ഗുരുതരമാവുന്നതെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Post Your Comments