
തിരുവനന്തപുരം: പി ഡബ്ലിയു ഡി ഗസ്റ്റ് ഹൗസുകൾക്കെതിരെ പരാതിയുമായി ഉപഭോക്താക്കൾ രംഗത്ത്. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക് പോസ്റ്റിലാണ് പരാതികളുമായി ഉപഭോക്താക്കൾ എത്തിയിരിക്കുന്നത്. കെയർ ടേക്കർക്ക് ഇ-ബുക്കിങ്ങിനെ കുറിച്ച് ഒരു വിവരവുമില്ലെന്നും, ടാബ് കിട്ടിയിട്ടില്ല എന്നൊക്കെയാണ് പറഞ്ഞ് ഒഴിവാക്കാൻ ശ്രമിക്കുന്നു എന്നൊക്കെയാണ് പരാതികൾ.
Also Read:മണ്ണാർക്കാട് വൻ ലഹരി വേട്ട : 65 ലക്ഷത്തോളം രൂപ വില വരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു
സംസ്ഥാന ഗവൺമെന്റിന്റെ പിഡബ്ലിയുഡി ഗസ്റ്റ് ഹൗസുകൾ ജനങ്ങൾക്കും ബുക്ക് ചെയ്ത് ഉപയോഗിക്കാം എന്ന പദ്ധതി കേരളത്തിൽ വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ട ഒന്നായിരുന്നു. എന്നാൽ ഇതിനെതിരെയാണ് ഇപ്പോൾ വിമർശനങ്ങളുമായി പലരും രംഗത്തു വന്നിരിക്കുന്നത്. ബാത്റൂമൊക്കെ ക്‌ളീൻ ചെയ്തിട്ട് വർഷങ്ങളായി എന്ന് തോന്നും, ഏതായാലും അവിടെ താമസിക്കാൻ കഴിയുമായിരുന്നില്ല. ഞാൻ ആ റൂം ഓൺലൈൻ വഴി ക്യാൻസൽ ചെയ്യാൻ നോക്കി പക്ഷെ സമയം കഴിഞ്ഞു പോയിരുന്നു. 400 രൂപ പോകട്ടെയെന്നു കരുതി വേറൊരു റൂമെടുത്ത് താമസിച്ചു. ഗൂഗിളിൽ നിന്നും കിട്ടിയ റിയാസിന്റെ മൊബൈൽ നമ്പറിലേക്ക് എല്ലാ വിവരങ്ങളും അയച്ചിരുന്നു’, വെന്ന് ഒരു പരാതിക്കാരൻ പറയുന്നു.
പരാതിയുടെ പൂർണ്ണരൂപം:
പ്രിയപ്പെട്ട റിയാസ്.
കഴിഞ്ഞ ദിവസം 3/11/2021 ന് ഞാൻ കോട്ടക്കൽ ചങ്കുവെട്ടിയിലുള്ള PWD ഗസ്റ്റ് ഹൌസിൽ 400 രൂപ കൊടുത്ത് ഓൺലൈൻ വഴി ഒരു റൂം ബുക്ക് ചെയ്തു. പക്ഷെ അവിടെ ചെന്നപ്പോൾ അവിടത്തെ കെയർ ടേക്കർ ക്ക് ഈ ബുക്കിങ്ങിനെ കുറിച്ച് ഒരു വിവരവുമില്ല. ടാബ് കിട്ടിയിട്ടില്ല എന്നൊക്കെയാണ് പറഞ്ഞത്.
പക്ഷെ അവസാനം റൂം ഒരെണ്ണം തുറന്നു തന്നു ഉള്ളതിൽ ബെസ്റ്റ് ആണ് ഇതങ്ങിനെ ആർക്കും കൊടുക്കാറില്ല എന്നൊക്കെയാണ് പറഞ്ഞത്. ചെന്ന് നോക്കിയപ്പോൾ ബാത്റൂമൊക്കെ ക്‌ളീൻ ചെയ്തിട്ട് വർഷങ്ങളായി എന്ന് തോന്നും ഏതായാലും അവിടെ താമസിക്കാൻ കഴിയുമായിരുന്നില്ല. ഞാൻ ആ റൂം ഓൺലൈൻ വഴി ക്യാൻസൽ ചെയ്യാൻ നോക്കി പക്ഷെ സമയം കഴിഞ്ഞു പോയിരുന്നു. 400 രൂപ പോകട്ടെയെന്നു കരുതി വേറൊരു റൂമെടുത്ത് താമസിച്ചു. ഗൂഗിളിൽ നിന്നും കിട്ടിയ റിയാസിന്റെ മൊബൈൽ നമ്പറിലേക്ക് എല്ലാ വിവരങ്ങളും അയച്ചിരുന്നു. ഇപ്പോഴും വിവരങ്ങൾ കൈയ്യിൽ ഉണ്ട്. ആവശ്യമെങ്കിൽ അയച്ചുതരാം. തുടക്കമായതുകൊണ്ടാകാം. നല്ലൊരു പദ്ധതിയാണിത് വിട്ടുകളയരുത്.
Post Your Comments