തിരുവനന്തപുരം: സ്ത്രീ ശാക്തീകരണവും കുഞ്ഞുങ്ങളുടെ ക്ഷേമം ഉറപ്പാക്കലുമാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം ജില്ലാ വനിത ശിശു വികസന ഓഫീസിന്റെയും വനിത പ്രൊട്ടക്ഷന്‍ ഓഫീസിന്റെയും നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
Read Also : ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നടക്കുന്നത് വൻ പരീക്ഷണങ്ങൾ: ചന്ദ്രനിൽ 4ജി ശൃംഖല സ്ഥാപിക്കാനൊരുങ്ങി നോക്കിയ
വനിത ശിശുവികസന വകുപ്പ് രൂപീകരിച്ചിട്ട് വളരെ കുറച്ച് കാലമേ ആയിട്ടുള്ളൂവെങ്കിലും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ വകുപ്പിനായെന്നും സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണത്തിന് ഇനിയും ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ട് പോകണമെന്നും മന്ത്രി വ്യക്തമാക്കി.
വകുപ്പിന്റെ തന്നെ ഉടമസ്ഥയിലുള്ള കെട്ടിടം 33 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. ഇതോടെ ജില്ലയിലെ വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments