കൊല്‍ക്കത്ത: മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നേതാവും ബംഗാള്‍ മന്ത്രിയുമായ സുബ്രത മുഖര്‍ജി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിലായിരുന്നു അന്ത്യം. ഒക്ടോബര്‍ 25നു ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Also Read : തൊട്ടില്‍പ്പാലത്ത് ഉരുള്‍പൊട്ടൽ : ഏക്കർകണക്കിന് കൃഷി സ്ഥലം മണ്ണുമൂടി നശിച്ചു, വ്യാപക കൃഷിനാശം‘
ഹൃദയം തകര്‍ന്നിരിക്കുന്നു,അദ്ദേഹത്തിന്റെ സംഭാവന വളരെ വലുതായിരുന്നു. ഇനി ഇല്ലെന്ന് സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്ന്’ മുഖ്യമന്ത്രി മമത ബാനര്‍ജി മരണത്തിന് പിന്നാലെ പ്രതികരിച്ചു. തൃണമൂലിന്റെ ശക്തനായ നേതാവായിരുന്നു സുബ്രത മുഖര്‍ജി.
Post Your Comments