കോഴിക്കോട്: ജില്ലയിലെ തൊട്ടില്‍പ്പാലത്ത് ഉണ്ടായ ഉരുള്‍പൊട്ടലിൽ ആറു ഹെക്ടര്‍ കൃഷി സ്ഥലം മണ്ണുമൂടി നശിച്ചതായി വിലയിരുത്തൽ. നഷ്ടപരിഹാരം നല്‍കാന്‍ വൈകരുതെന്നാണ് കര്‍ഷകരുടെ അഭ്യര്‍ഥന.
കഴിഞ്ഞ ദിവസം കാവിലുമ്പാറയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപക കൃഷി നാശമാണ് ഉണ്ടായത്. ആറ് ഹെക്ടറിലധികം കൃഷിസ്ഥലം മണ്ണുമൂടി നശിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തെങ്ങ്, കവുങ്ങ്, റബ്ബര്‍ എന്നിവ കൃഷി ചെയ്തുവരുന്ന ഭൂമിയാണിവ.
Read Also: വീട്ടിൽ പാലും മുട്ടയും വാഴപ്പഴവും ഉണ്ടോ? എങ്കിൽ എളുപ്പത്തിൽ തയ്യാറാക്കാം ഈ പ്രാതൽ ഭക്ഷണം
പ്രദേശത്ത് നിരവധി വീടുകളും മണ്ണുമൂടിയിരുന്നു. ഇവ നീക്കം ചെയ്ത് കുടുംബങ്ങള്‍ വീടുകളിലേയ്ക്ക് മടങ്ങി. എന്നാല്‍ താല്‍ക്കാലിക കേന്ദ്രങ്ങളിലേയ്ക്ക് മാറ്റിയ ഇരുപതോളം കുടുംബങ്ങള്‍ക്ക് വീടുകളിലേയ്ക്ക് മടങ്ങാനായിട്ടില്ല.
അതിനിടെ കനത്ത മഴയില്‍ താറുമാറായ കുറ്റ്യാടി ചുരം റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്താന്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കി. അടുത്ത ആഴ്ച്ച തന്നെ പണി തുടങ്ങാനാണ് നിര്‍ദേശം. നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ച കുറ്റ്യാടി ചുരത്തില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. തകാറിലായ ചൂരണിപാലത്തിലും അറ്റകുറ്റപണി നടത്തും.
Post Your Comments