ThiruvananthapuramKeralaNattuvarthaLatest NewsNewsCrime

തിരുവനന്തപുരത്ത് ലക്ഷങ്ങള്‍ വിലവരുന്ന മൊബൈല്‍ ഫോണുകളുമായി രണ്ടംഗ മോഷണ സംഘം പിടിയില്‍

രണ്ടര ലക്ഷം രൂപ വില വരുന്ന മൊബൈല്‍ ഫോണുകള്‍ പാങ്ങോട് പൊലീസ് പിടികൂടി

തിരുവനന്തപുരം: ലക്ഷങ്ങള്‍ വിലവരുന്ന മൊബൈല്‍ ഫോണുകളുമായി രണ്ടംഗ മോഷണ സംഘം പിടിയില്‍. കോഴിക്കോട് സ്വദേശികളായ ഷിഹാബ്, അനസ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പ്രതികളുടെ പക്കല്‍ നിന്നും രണ്ടര ലക്ഷം രൂപ വില വരുന്ന മൊബൈല്‍ ഫോണുകള്‍ പാങ്ങോട് പൊലീസ് പിടികൂടി.

Read Also : കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു: പുതുക്കിയ തീയതി പീന്നീട്

കിളിമാനൂരില്‍ ബന്ധു വീട്ടില്‍ താമസിച്ച് മോഷണം നടത്തി വരുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രതികള്‍ മോഷണം നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കല്ലറ തെങ്ങുംകോട് ഭാഗങ്ങളില്‍ കെട്ടിട നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളില്‍ നിന്നും ഫോണുകള്‍ മോഷണം പോയതായി പരാതി ലഭിച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പൊലീസ് പിടിയിലായത്. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button