IdukkiKeralaNattuvarthaNews

മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കാന്‍ തമിഴ്‌നാട് അഞ്ചംഗ സംഘം ഇന്ന് എത്തും

സെക്കന്റില്‍ മൂവായിരത്തി തൊള്ളായിരം ഘന അടി വെള്ളമാണ് തുറന്ന് വിടുന്നത്

തൊടുപുഴ: തമിഴ്‌നാട് അഞ്ചംഗ സംഘം ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സ്പില്‍വേയിലെ ഏഴ് ഷട്ടറുകള്‍ കൂടി തുറന്നതിനെ തുടര്‍ന്നാണ് സന്ദര്‍ശനം. തമിഴ്‌നാട് മന്ത്രിമാരുടെ സംഘമാണ് ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കുന്നത്.

ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകന്‍, ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍, സഹകരണമന്ത്രി ഐ പെരിയ സ്വാമി, റവന്യൂമന്ത്രി മൂര്‍ത്തി, ഭക്ഷ്യമന്ത്രി ആര്‍. ചക്രപാണി എന്നിവരാണ് സന്ദര്‍ശനം നടത്തുന്നത്. തേനി ജില്ലയില്‍ നിന്നുള്ള എംഎല്‍എമാരും ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരുടെ സംഘത്തിനൊപ്പം ഉണ്ടാവും.

Read Also : ദീപങ്ങള്‍ തെളിയിച്ച്‌ ദീപാവലി ആഘോഷിച്ച് അമേരിക്കൻ പ്രസിഡന്റ് ബൈഡനും കുടുംബവും: ലോക സമാധാനത്തിനായി ആശംസകളും

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138.80 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് അണക്കെട്ടിന്റെ സ്പില്‍വേയിലെ ഏഴ് ഷട്ടറുകള്‍ കൂടി തമിഴ്‌നാട് ഉയര്‍ത്തിയത്. സെക്കന്റില്‍ മൂവായിരത്തി തൊള്ളായിരം ഘന അടി വെള്ളമാണ് തുറന്ന് വിടുന്നത്. മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് പെയ്ത കനത്ത മഴയാണ് ജലനിരപ്പ് വേഗത്തില്‍ ഉയരാന്‍ കാരണമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button