ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കേദാര്‍നാഥ് സന്ദര്‍ശിക്കും. അഞ്ചാം തീയതി രാവിലെ 6.30 ന് അദ്ദേഹം ഉത്തരാഖണ്ഡില്‍ എത്തുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അറിയിച്ചു. പ്രധാനമന്ത്രി കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിച്ച ശേഷം പുനര്‍നിര്‍മ്മിച്ച ആദിശങ്കരാചാര്യരുടെ സമാധി ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
കൂടാതെ ആദിശങ്കരാചാര്യരുടെ പ്രതിമയും അദ്ദേഹം അനാച്ഛാദനം ചെയ്യും. ക്ഷേത്രത്തില്‍ എത്തുന്ന പ്രധാനമന്ത്രി മഹാ രുദ്ര അഭിഷേകവും രാജ്യത്തിന്റെ ക്ഷേമത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യും. ഇതിനിടെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ കേദാര്‍നാഥില്‍ പുരോഗമിക്കുകയാണ്.
130 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും. സന്ദര്‍ശന വേളയില്‍ പൊതു റാലിയെ അഭിസംബോധന ചെയ്യാനും അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്.
Post Your Comments